മുംബൈ: മുംബൈയിലെ താജ് ഹോട്ടലില്‍ 2008ല്‍ നടന്ന 26-11 ആക്രമണത്തില്‍ താനും കൊല്ലപ്പെടേണ്ടതായിരുന്നുവെന്നും ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നുവെന്നും ബിസിനസുകാരന് ഗൗതം അദാനി.
“അന്ന് ദുബായിലെ ബിസിനസുകാരനായ സുഹൃത്തുമായി ബിസിനസ് ചര്‍ച്ചയ്ക്ക് പോയതായിരുന്നു താജ് ഹോട്ടലില്‍. എന്നാല്‍ ഹോട്ടലിലെ റസ്റ്റോറന്റിലാണ് കൂട്ടുകാരുമൊന്നിച്ച് ഭക്ഷണം കഴിച്ച് ചര്‍ച്ച നടത്തിയത്. പിന്നീട് ഒരു റൗണ്ട് കൂടി ചര്‍ച്ചയാകാമെന്ന് കൂട്ടുകാരന് പറഞ്ഞതനുസരിച്ച് എല്ലാവരും വീണ്ടും റസ്റ്റോറന്റില്‍ തന്നെ മീറ്റിംഗ് തുടര്‍ന്നു. അന്നേരമാണ് ലഷ്കര്‍ ഇ ത്വയിബയിലെ 10 പാക് തീവ്രവാദികള്‍ കടല്‍ മാര്‍ഗ്ഗം ബോട്ടില്‍ എത്തി താജ് ഹോട്ടലിലേക്ക് ആയുധവുമായി കയറിയത്.” അദാനി വിവരിയ്ക്കുന്നു.
“തീവ്രവാദികളില്‍ ചിലരെ അദാനി കണ്ടിരുന്നു. തീവ്രവാദികള്‍ ആക്രമണം തുടങ്ങിയതോടെ ഹോട്ടലിലെ ചില ജീവനക്കാര്‍ റസ്റ്റോറന്റിന്റെ കിച്ചണിലേക്ക് അദാനിയെ കൊണ്ടുപോയി. അവിടെ നിന്നും വൈകീട്ട് 7.30ന് കമാന്‍ഡോകള്‍ രക്ഷിക്കുകയായിരുന്നു. രണ്ടാമത്തെ റൗണ്ട് മീറ്റിംഗ് കൂടി റസ്റ്റോറന്റില്‍ തുടര്‍ന്നതിനാലാണ് രക്ഷപ്പെട്ടത്. അല്ലെങ്കില്‍ താനും ഹോട്ടല്‍ ലോബിയിലോ, സ്റ്റെയര്കേസിലോ ഉണ്ടാകുമായിരുന്നു. ആക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്തേനെ”- അദാനി പറഞ്ഞു. ആപ് കി അദാലത്ത് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദാനി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: