തിരുവനന്തപുരം: സംസ്ഥാനത്ത് ചില പ്രദേശങ്ങളില്‍ പക്ഷിപ്പനി സംശയിക്കുന്ന സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.
തിരുവനന്തപുരം ജില്ലയിലെ അഴൂര്‍ ഗ്രാമപഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. അഴൂര്‍ പഞ്ചായത്തില്‍ ഇന്നു മുതല്‍ പക്ഷികളെ കൊന്നു തുടങ്ങും. അഴൂര്‍ പെരുങ്ങുഴി വാര്‍ഡില്‍ നടത്തിവന്നിരുന്ന താറാവ് ഫാമില്‍, കുറച്ചു ദിവസം മുമ്പ് ചത്തൊടുങ്ങിയ താറാവുകളുടെ പരിശോധന ഭോപ്പാലിലെ എന്‍ഐഎച്ച്എസ്എഡി ലാബില്‍ നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.
അഴൂര്‍ പഞ്ചായത്തില്‍ റവന്യൂ, ആരോഗ്യ വകുപ്പുകള്‍, പോലീസ്, ഫയര്‍ഫോഴ്സ്, പഞ്ചായത്തധികാരികള്‍ എന്നിവര്‍ കളക്ടറുടെ നേതൃത്വത്തില്‍ കൂടിയ അടിയന്തര യോഗത്തില്‍, ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ പക്ഷിപ്പനിയെ നേരിടാനും ജനങ്ങളെ ബോധവല്‍കരിക്കുവാനും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: