കണ്ണൂര്‍ : എംഎല്‍എയ്ക്കെതിരായ വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്ത പൊതു പ്രവര്ത്തകന് സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ ഭീഷണി. പൊതു പ്രവര്‍ത്തകനായ ജോബി പീറ്ററിനാണ് ഭീഷണി. സിപിഎം കണ്ണൂര്‍ ആലപ്പടമ്പ ലോക്കല്‍ സെക്രട്ടറി ടി. വിജയനാണ് ഫോണ്‍ വിളിച്ച് ഭീഷണി മുഴക്കിയത്.
സിപിഎം ഗൃഹസന്ദര്‍ശന പരിപാടിയില്‍ ടി.ഐ. മധുസൂദനന് എംഎല്‍എ വീട് കയറുന്നതുമായി ബന്ധപ്പെട്ടുള്ള ഓണ്‍ലൈന്‍ വാര്‍ത്ത വാട്സാപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തെന്നാരോപിച്ചാണ് ഭീഷണി മുഴക്കിയത്. പ്രദേശത്തെ മത്സ്യ സംസ്കരണ യൂണിറ്റിനെതിരെ സമരം നടക്കുന്നതിനാല്‍ പ്രതിഷേധം ഭയന്ന് എംഎല്‍എ ഗൃഹസന്ദര്‍ശന പരിപാടിയില്‍ നിന്ന് പിന്മാറിയത് എന്നായിരുന്നു ഓണ്‍ലൈന്‍ വാര്‍ത്ത. ഇത്രയും നാള് പാര്‍ട്ടി എല്ലാവരേയും ചേര്‍ത്ത് പിടിച്ചു, തെറ്റിക്കഴിഞ്ഞാല്‍ ചിത്രം മാറുമെന്നായിരുന്നു വിജയന് ജോബി പീറ്ററിനെ ഭീഷണിപ്പെടുത്തുന്നത്.
ആലപ്പടമ്പ് പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന മത്സ്യസംസ്കാരണ യൂണിറ്റിനെതിരെ നിലവില്‍ പ്രതിഷേധം നടന്നു വരികയാണ്. സിപിഎം അനുഭാവികളടക്കം സമരത്തില്‍ അണിനിരക്കുന്നുണ്ടെന്നാണ് സമരസമിതി പ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ നേരിട്ട് അറിയുന്നയാളെ ഫോണിലൂടെ ഭീഷണിപ്പെടുത്തേണ്ട കാര്യമില്ലല്ലോ. എംഎല്‍എക്കെതിരെ പ്രവര്‍ത്തിക്കുന്നത് ചോദ്യം ചെയ്യുകയാണ് താന്‍ ചെയ്തതെന്നുമാണ് ലോക്കല്‍ സെക്രട്ടറി ടി വിജയന് പ്രതികരിച്ചത്.
എന്നാല്‍ ഒരു സിപിഎം അനുകൂല കമ്പനിയാണ് മത്സ്യസംസ്കരണ യൂണിറ്റ് പ്രവര്‍ത്തിപ്പിക്കുന്നത്. ഇക്കാരണത്താല്‍ പ്രതിഷേധം ഭയന്ന് പയ്യന്നൂര്‍ എംഎല്‍എ ടി.ഐ. മധുസൂദനന് പ്രദേശത്തെ ഗൃഹസന്ദര്‍ശന പരിപാടിയില്‍ നിന്നും ഒഴിഞ്ഞുമാറിയെന്ന വിധത്തിലുള്ള വാര്‍ത്ത ജോബി ഷെയര്‍ ചെയ്തതിന് പിന്നാലെയാണ് ലോക്കല്‍ സെക്രട്ടറി ഭീഷണിയുമായി എത്തിയത്. ഇതിനു പിന്നാലെയായിരുന്നു ലോക്കല്‍ സെക്രട്ടറിയുടെ ഭീഷണി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മത്സ്യ സംസ്കരണ യൂണിറ്റ് താല്കാലികമായി അടച്ചിട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: