കാഞ്ഞങ്ങാട്: മഹരാഷ്ട്രയിലെ നാസിക്കില്‍ നിന്നും തമിഴ്നാട്ടിലെ രാമേശ്വരത്തേക്ക് സൈക്കിള്‍ ചവിട്ടുകയാണ് അറുപത് കഴിഞ്ഞ ആറ് മഹാരാഷ്ട്രകാര്. രാജ്യത്ത് കാര്‍ബണ്‍ വാതകങ്ങളുണ്ടാക്കുന്ന പ്രകൃതി വിപത്തിനെതിരെയാണ് ഇവരുടെ സൈക്കിള്‍ യാത്ര. നാസിക്കിനടുത്തെ ട്രിബേശ്വരത്ത് നിന്നും ജനുവരി ഒന്നിന് സൈക്കിള്‍ ചവിട്ടി ഇന്നലെ കാഞ്ഞങ്ങാട് എത്തി. 11നകം രാമേശ്വരത്തെത്തി തിരിച്ച് 15ന് നാസിക്കിലേക്ക് മടങ്ങാനാണ് ഇവരുടെ തീരുമാനം.
നേരത്തെ മഹരാഷ്ട്ര എക്സൈസ് സര്‍വീസിലും പിന്നീട് എസിസി സിമന്റിലും പ്രവര്‍ത്തിച്ച് പരിചയമുള്ള എഴുപത്തിയേഴ് വയസുകരനായ കൃഷാന്ത് ദേശായ്, അനില്‍ വാറദി, രമേശ് ഗോത്ര, മാധവ് റാവു, ചന്ദ്രകാന്ത് നായക്ക്, രവീന്ദ്ര ഗോസ്വായി തുടങ്ങിയ ആറ് പേരാണ് ഇങ്ങനെ പ്രകൃതിക്കായി സൈക്കിള്‍ ചവിട്ടല്‍ യഞ്ജം നടത്തുന്നത്. ഇവരില്‍ രണ്ട് പേര് വീതം സൈക്കിള്‍ ചവിട്ടും ബാക്കി നാലു പേര് വാഹനത്തിലിരിക്കും. ഇത്തരത്തിലാണ് ഇവര്‍ പ്രകൃതിക്കായി സൈക്കിള്‍ ചവിട്ടല്‍ യഞ്ജം നടത്തുന്നത്.
ഇന്നലെ കാഞ്ഞങ്ങാട് എത്തിയ സംഘം കണ്ണൂരിലേക്ക് യാത്ര തിരിച്ചു. കര്‍ണാടകയിലെ മുരഡേശ്വരം വഴി മംഗ്ലൂരുവില്‍ നിന്നാണ് ഈ സംഘം കാഞ്ഞങ്ങാട് എത്തിയത്. സ്വന്തം ആരോഗ്യവും കൂടാതെ പ്രകൃതി സംരക്ഷണവുമാണ് ഇത്തരത്തിലുള്ള സൈക്കിള്‍ ചവിട്ടലിന് പിന്നിലുള്ളതെന്നാണ് കൃഷാന്ത് ദേശായ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: