കൊച്ചി: നടന് ഗോവിന്ദന് കുട്ടിയ്ക്ക് എതിരെ വീണ്ടും ബലാത്സംഗക്കേസ്. വിവാഹ വാഗ്ദാനം നല്കി ബലാത്സംഗം ചെയ്തെന്നു കാണിച്ച് യുവതി നല്കിയ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസാണ് കേസെടുത്തത്. 2021ലും കഴിഞ്ഞ വര്‍ഷവുമായി മൂന്ന് തവണ ഗോവിന്ദന് കുട്ടി ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി.
കഴിഞ്ഞ മാസം മറ്റൊരു യുവതിയും ഗോവിന്ദന്‍കുട്ടിക്കെതിരെ ബലാത്സംഗത്തിന് പരാതി നല്‍കിയിരുന്നു.ഈ പരാതിയില്‍ എറണാകുളം നോര്‍ത്ത് പോലീസ് ഗോവിന്ദന് കുട്ടിക്കെതിരെ കേസെടുത്ത് അന്വഷണം നടത്തി വരുന്നതിനിടെയാണ് മറ്റാെരു യുവതി കൂടി സമാനമായ പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്.
നടന് ഗോവിന്ദന് കുട്ടി എംഡിയായ യുട്യൂബ് ചാനലില്‍ അവതാരകയാണ് ആദ്യം ബലാത്സംഗ പരാതി നല്‍കിയത്. തന്നെ വിവാഹം കഴിക്കാമെന്ന വാഗ്ദാനം ചെയ്ത് കഴിഞ്ഞ മെയ് മാസം മുതല്‍ പല സ്ഥലങ്ങളിലായി കൊണ്ടുപോയി ബലാത്സംഗ ചെയ്തെന്നായിരുന്നു പരാതി.
ഗോവിന്ദന് കുട്ടിക്കെതിരായ ബലാത്സംഗ കേസില്‍ ഗുരുതര ആരോപണവുമായി ആദ്യത്തെ കേസിലെ പരാതിക്കാരി നേരത്തെ രംഗത്ത് എത്തിയിരുന്നു. കേസ് പിന്‍വലിപ്പിക്കാന്‍ ഉന്നതരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നുവെന്നായിരുന്നു ആരോപണം. എറണാകുളം സെഷന്‍സ് കോടതി നല്കിയ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പീഡനത്തിനിരയായ യുവതി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: