ജോണ്‍ബ്രിട്ടാസ് മാധ്യമ പ്രവര്‍ത്തകനായിരുന്നു. ചാനല്‍ ചര്‍ച്ചയിലെ സംവാദത്തിന്റെ വീറും വാശിയും വിടാതെയായിരുന്നു മുജാഹിദ് സമ്മേളനത്തിലെ ചോദ്യം. നഗ്നമായ വര്‍ഗ്ഗീയതയാണ് പ്രസംഗത്തിലുടനീളം ബ്രിട്ടാസ് വിളമ്പിയത്. സദസ്സില്‍ നിന്നും ഉത്തരം കിട്ടും വരെ ആവര്‍ത്തിച്ചുള്ള ചോദ്യം കസറി. എംപി എന്ന നിലയിലുള്ള നിലവാരം കളഞ്ഞുകളിച്ചതായാലും സംഘപരിവാരത്തിനെതിരെ ആയതിനാല്‍ മാര്‍ക്‌സിസ്റ്റുകാര്‍ ആസ്വദിക്കും. സമ്മേളനത്തില്‍ ആര്‍എസ്എസ്, ബിജെപി നേതാക്കളെ ക്ഷണിച്ചതാണ് ബ്രിട്ടാസിനെ ചൊടിപ്പിച്ചത്. രാജ്യത്ത് വര്‍ഗ്ഗീയ വിഭജനത്തിനും കലാപാഹ്വാനത്തിനും ഇടം നല്‍കും പ്രസംഗം എന്ന പേരില്‍ പരാതിയും ഉയര്‍ന്നു കഴിഞ്ഞു.
പൗരന്മാരെ മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ച് കാണരുത്. മതത്തിന്റെ അടിസ്ഥാനത്തില്‍ സംഘടിക്കാനോ സമ്മര്‍ദ്ദശക്തിയാകാനോ ആഹ്വാനം ചെയ്യരുത്. ഏതെങ്കിലും മതവിശ്വാസത്തിനെതിരായോ അധിക്ഷേപിച്ചോ സംസാരിക്കാനോ പ്രവര്‍ത്തിക്കാനോ പാടില്ല. ഈ നിബന്ധനകളെല്ലാം എംപിയായ ജോണ്‍ ബ്രിട്ടാസ് ലംഘിച്ചതായാണ് വ്യക്തമാകുന്നത്. നഗ്‌നമായ വര്‍ഗീയതയും കലാപാഹ്വാനവുമാണ് ജോണ്‍ ബ്രിട്ടാസ് നടത്തിയിട്ടുള്ളതെന്നും വിലയിരുത്തപ്പെടുന്നു. പരാതിയില്‍ നടപടി വന്നാല്‍ എംപിയായി തുടരാന്‍ അദ്ദേഹത്തിന് അര്‍ഹത നഷ്ടമാകും.
എംപി ചെയ്തത് ക്രിമിനല്‍ കുറ്റമാണെന്നും കേസെടുക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനുള്ള പരാതിയില്‍ പറയുന്നുണ്ട്. ഇക്കാര്യമാവശ്യപ്പെട്ട് ജുഡീഷ്യറിയെയും സമീപിക്കാനും ശ്രമമുണ്ട്. ജോണ്‍ ബ്രിട്ടാസിന്റെ വിവാദ പ്രസംഗത്തിനെതിരെ സമൂഹത്തിലെ വിവിധ കോണുകളില്‍ നിന്ന് ഇതിനകം വലിയ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. മുജാഹിദ് നേതൃത്വവും ജോണ്‍ ബ്രിട്ടാസിനെ തള്ളി. സിപിഎമ്മിനുള്ളിലും ഈ പ്രസംഗത്തിനെതിരെ ശക്തമായ വികാരമുണ്ട്. എംപി എന്ന നിലയില്‍ പക്വത കാണിക്കേണ്ട ബ്രിട്ടാസ് അനാവശ്യ വിവാദം സൃഷ്ടിക്കുകയായിരുന്നു എന്നാണ് പാര്‍ട്ടിയില്‍ ഉയരുന്ന മുറുമുറുപ്പ്.
രാജ്യസഭാ എംപി ജോണ്‍ബ്രിട്ടാസും സിപിഎമ്മും നാട്ടില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഒരു മതസംഘടനയുടെ വേദിയില്‍ ഇതരവിഭാഗങ്ങള്‍ക്കെതിരെ ബ്രിട്ടാസ് നടത്തിയ പ്രസംഗത്തില്‍ പൊലീസ് കേസെടുക്കാത്തത് പ്രതിഷേധാര്‍ഹമാണ്. മുസ്ലിം വിഭാഗത്തില്‍ ഭയവും വിദ്വേഷവും സൃഷ്ടിച്ച് സംസ്ഥാനത്തെ സൈ്വര്യജീവിതം തകര്‍ക്കുകയാണ് ഇത്തരം പ്രസ്താവനകളുടെ ലക്ഷ്യം. ഭൂരിപക്ഷവിഭാഗവും ന്യൂനപക്ഷ വിഭാഗങ്ങളും തമ്മില്‍ സംവാദം കൊണ്ട് കാര്യമില്ലെന്നും സംഘര്‍ഷമാണ് വേണ്ടതെന്നുമുള്ള ബ്രിട്ടാസിന്റെ വാക്കുകള്‍ തീവ്രവാദം ശക്തമാക്കാനേ ഉപകരിക്കുകയുള്ളൂ. അതേ വേദിയിള്‍ സംഘപരിവാറിനെ നേരിടാന്‍ മുസ്ലിങ്ങളെല്ലാം സിപിഎമ്മിന്റെ കീഴില്‍ അണിനിരക്കണമെന്നാണ് മുഖ്യമന്ത്രി ആഹ്വാനം ചെയ്തത്. മതങ്ങളെ തമ്മില്‍ ഭിന്നിപ്പിച്ച് ചോരകുടിക്കുന്ന ചെന്നായ്‌ക്കളായി സിപിഎം മാറി കഴിഞ്ഞതിന്റെ ഉദാഹരണമാണിത്.
ന്യൂനപക്ഷസംരക്ഷണത്തിന് മതരാഷ്‌ട്രവാദികളെ അകറ്റിനിര്‍ത്തണമെന്നും വര്‍ഗീയമായി ഭിന്നിപ്പുണ്ടാക്കുന്നവരോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ഉപദേശിക്കുന്നുണ്ട്. രാജ്യത്ത് വല്ലാത്ത ആശങ്ക ഓരോദിവസവും ന്യൂനപക്ഷവിഭാഗങ്ങളില്‍ ശക്തിപ്പെടുന്നുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ നിരീക്ഷണം. അധികാരസ്ഥാനങ്ങളിലുള്ളവര്‍ തന്നെ ഈ ആശങ്ക വര്‍ധിപ്പിക്കത്തക്ക നടപടികളാണ് ചെയ്യുന്നത്. മതരാഷ്‌ട്രവാദം ഇന്ത്യയില്‍ തലപൊക്കിയിട്ട് കാലമേറെയായി. മുമ്പ് ഇത് ആശയപ്രചാരണ തലത്തിലായിരുന്നെങ്കില്‍ ഇന്നത് ഓരോരോ സ്ഥാപനങ്ങളിലായി നടപ്പാക്കുകയാണ്.
മതവിശ്വാസം ഒരിക്കലും വര്‍ഗീയതയുമായി താദാത്മ്യം പ്രാപിക്കുന്നില്ല. ഏത് വര്‍ഗീയതയും സമൂഹത്തിനും നാടിനും ആപത്താണ്. വിവിധ മതങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്കും ഒരു മതത്തിലും വിശ്വസിക്കാത്തവര്‍ക്കും ഒരുമിച്ച് ജീവിക്കാന്‍കഴിയണം. ഭൂരിപക്ഷ വര്‍ഗീയതയെ നേരിടാന്‍ ന്യൂനപക്ഷങ്ങള്‍ക്കുതന്നെ കഴിയുമെന്ന് കരുതുന്നത് ആത്മഹത്യാപരമാണ്. ന്യൂനപക്ഷയോഗത്തില്‍ വന്നിട്ട് സിപിഎമ്മിനെയാണോ എതിര്‍ക്കേണ്ടത്? സിപിഎം വര്‍ഗീയതയെ നേരിടുന്ന വിധം എല്ലാവര്‍ക്കുമറിയാം. ആര്‍എസ്എസിനും സംഘപരിവാറിനും സഹായകമാവുന്ന നിലപാട് ആരും സ്വീകരിക്കരുത്”
മഴു ഓങ്ങി നില്‍ക്കുന്നവര്‍ക്ക് മുന്നില്‍ കഴുത്ത് കാട്ടിക്കൊടുക്കണോ എന്ന ചോദ്യമാണ് പ്രസക്തം. പരശുരാമന്റെ ആയുധമാണ് മഴു. ഈ പരശുരാമ ക്ഷേത്രത്തില്‍ മഴു ഓങ്ങി നില്‍ക്കുകയാണോ പരശുരാമന്‍? മഴുകൊണ്ട് വെട്ടിപ്പിളര്‍ന്ന ദേഹം പണ്ട് തലശ്ശേരിയില്‍ കണ്ടതാണ്. വാടിക്കല്‍ രാമകൃഷ്ണന്റെ ദേഹം. അത്രയും പൈശാചികം പിന്നെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ. കേട്ടിട്ടുണ്ടോ? ആര്‍എസ്എസ്സുകാരെ വെട്ടിക്കൊല്ലാന്‍ കെല്‍പ്പുള്ള പാര്‍ട്ടി ഒന്നേ ഉള്ളൂ. അത് സിപിഎം ആണത്രെ. അവര്‍ തന്നെയല്ലെ മഴു ഓങ്ങി നില്‍ക്കുന്നത്. ആര്‍എസ്എസ്സുകാരെ തീര്‍ത്താല്‍ ആ മഴു താഴെ വയ്‌ക്കുമോ? പിന്നെ പ്രയോഗം ആര്‍ക്കെതിരെയാകും? അതല്ലെ നാദാപുരത്ത് കണ്ടത്. സീതി ഹാജി നാദാപുരത്തെ സംഭവം വിവരിച്ചിട്ടുണ്ട്. ഒരു ആര്‍എസ്എസ്സുകാരനും മുസ്ലിങ്ങളുടെ കഴുത്തില്‍ മഴു ഇറക്കിയിട്ടില്ല. നാദാപുരത്ത് കണ്ടു. മുസ്ലിങ്ങളെ വെട്ടിവീഴ്‌ത്തിയത് മാര്‍ക്‌സിസ്റ്റുകാരാണ്. സീതിഹാജി പറഞ്ഞു. ”കേരളത്തില്‍ ഒരിടത്തും ആര്‍എസ്എസ്സുകാരന്‍ ഒരു പള്ളിയും പൊളിച്ചിട്ടില്ല. മലബാര്‍ പ്രദേശത്ത് സിപിഎമ്മിന്റെ ലീഗ് വിരോധം മുസ്ലിം വിരോധമായി. അങ്ങനെയല്ലെ മമ്മു മാഷ് എന്ന കോണ്‍ഗ്രസുകാരനെ കൊന്നത്. 1971ല്‍ തലശ്ശേരിയില്‍ പള്ളി പൊളിച്ചത് മാര്‍ക്‌സിസ്റ്റുകാരല്ലെ. നാദാപുരത്തെ അക്രമങ്ങളെ ആര്‍എസ്എസ്സിന്റെയും ബിജെപിയുടെയും തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാനുള്ള സിപിഎം ശ്രമം വിജയിക്കില്ല. പിന്നെ ആരാണാവോ മഴു ഉയര്‍ത്തി നില്‍ക്കുന്നത്. വല്ല പരശുരാമനുമായിരിക്കുമോ ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: