തിരുവല്ല: സജി ചെറിയാനെതിരെ നല്കിയ ഹര്‍ജി തിരുവല്ല സിജെഎം കോടതി ബുധനാഴ്ച രാവിലെ പരിഗണിക്കും. ബുധനാഴ്ച വൈകീട്ടാണ് സജി ചെറിയാന്റെ സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുന്നത്.
നേരത്തെ സജി ചെറിയാന് നടത്തിയ ഭരണഘടനാവിരുദ്ധ പ്രസംഗത്തെ കോടതിയില്‍ എത്തിക്കുകയും കീഴ്വായപൂര്‍ പൊലീസിനെക്കൊണ്ട് കേസെടുപ്പിക്കാനുള്ള കോടതിവിധി നേടിയെടുക്കുകയും ചെയ്ത അഡ്വ. ബൈജു നോയല്‍ തന്നെയാണ് വീണ്ടും സജി ചെറിയാനെതിരെ തിരുവല്ല സിജെഎം കോടതിയില്‍ എത്തിയിരിക്കുന്നത്.
സജി ചെറിയാന്റെ ഭരണഘടനാവിരുദ്ധ പ്രസംഗം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയില്‍ ബൈജു നോയല്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിക്കുകയും ചെയ്തു. ഹൈക്കോടതിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി തീര്‍പ്പാകും വരെ പൊലീസ് സജി ചെറിയാനെ കുറ്റവിമുക്തനാക്കിയ റഫറല്‍ റിപ്പോര്‍ട്ട് പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ടാണ് തിരുവല്ല സിജെഎം കോടതിയിലെ ഹര്‍ജി. ഈ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി വ്യാഴാഴ്ച രാവിലെ വാദം കേള്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: