ന്യൂദല്‍ഹി: ചൈന യുദ്ധത്തിന് വന്നാല്‍ ഏത് വെല്ലുവിളിയും നേരിടാന്‍ ഇന്ത്യ ഒരുങ്ങിയിരിക്കുകയാണെന്ന്: അരുണാചല്‍പ്രദേശില്‍ ചൈനീസ് പട്ടാളക്കാര്‍ കയ്യേറാന്‍ ശ്രമിച്ച തവാങ് സന്ദര്‍ശിച്ച ശേഷം കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ് വെല്ലുവിളിച്ചു..
അതേ സമയം റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനോട് മോദി പറഞ്ഞ വാചകം രാജ്നാഥ് സിങ്ങ് ആവര്‍ത്തിച്ചു-“ഇത് യുദ്ധത്തിന് പറ്റിയ സമയമല്ല.”ഞങ്ങള്‍ യുദ്ധത്തില്‍ വിശ്വസിക്കുന്നില്ല. പക്ഷെ യുദ്ധം അടിച്ചേല്പിച്ചാല് ഏത് വെല്ലുവിളികളെയും നേരിടാന്‍ തയ്യാറുമാണ്.- രാജ്നാഥ് സിങ്ങ് പറഞ്ഞു.
പണ്ടത്തെ പ്പോലെയല്ല വടക്ക് കിഴക്കന്‍ മേഖലയില്‍ ഇപ്പോഴുള്ളത്. ഏത് എതിര്‍പ്പിനെയും നേരിടാനുള്ള അടിസ്ഥാന സൗകര്യവികസനം ഇന്ത്യയ്ക്ക് ഇപ്പോള്‍ ഉണ്ട്. അതുപോലെ ലഡാക്കിലും മികച്ച റോഡുകള്‍ വരികയാണ്. പണ്ടൊക്കെ ഡെംചോകില്‍ പട്ടാളക്കാര്‍ ചുരങ്ങള്‍ കടക്കാന്‍ കുതിരകളെയും കഴുകളെയും ഉപയോഗിക്കേണ്ടിവന്നിരുന്നു. എന്നാല്‍ ഇന്ന് സൈനികര്‍ക്ക് പട്ടാളവാഹനങ്ങള്‍ യാത്ര ചെയ്യാം.- രാജ് നാഥ് സിങ്ങ് പറഞ്ഞു. സമുദ്രനിരപ്പില്‍ നിന്നും 17000 അടി ഉയരെ തവാങ്ങില്‍ യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ കയ്യേറ്റം നടത്താന്‍ ഡിസംബര്‍ ഒമ്പതിന് ചൈനീസ് പട്ടാളക്കാര്‍ നടത്തിയ ശ്രമത്തെ ഇന്ത്യ ചെറുത്തുതോല്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: