വര്‍ഷങ്ങളോളം നീണ്ട സാങ്കേതിക ഗവേഷണവും അഭിനയേതാക്കളുടെ പരിശീലനവും കഴിഞ്ഞതിനു ശേഷം വെള്ളത്തിനടിയിലെ ലോകത്തിന്റെ മായക്കാഴ്ചകളിലേക്ക് കൊണ്ടുപോകുന്ന അവതാര്‍ 2,ഇന്ത്യയില്‍ നിന്നും രണ്ടാഴ്ചയ്ക്കുള്ളില്‍ വാരിയത് 300കോടി രൂപ. കൃത്യമായിപറഞ്ഞാല്‍ ഇന്നേക്ക് 17ാംദിവസം 333കോടി രൂപ. ഈ സയന്‍സ് ഫിക്ഷന്‍ സിനിമ മനുഷ്യരും നാവി ജേക് സള്ളി കുടുംബവും തമ്മിലുള്ള യുദ്ധമാണ്.വെള്ളത്തിനടിയിലെ രംഗങ്ങള്‍ ചിത്രത്തെ അവിസ്മരണീയമാക്കുന്നു.
2009ന് ശേഷം 13വര്‍ഷം കാത്തിരന്നതിന് ശേഷം കിട്ടിയ ജെയിംസ് കാമറൂണിന്റെസയന്സ്ഫിക്ഷന് സിനിമയാണ് ‘അവതാര്‍: ദ വേ ഓഫ് വാട്ടര്‍’. ചിത്രം പുറത്തിറങ്ങി രണ്ടാഴ്ചക്കുള്ളില്‍ ആഗോള ബോക്സ് ഓഫീസില്‍ 7000 കോടി ,രൂപയുടെ കളക്ഷനാണ് നേടിയത്.
അവതാര്‍ 200 കോടി ഡോളര്‍ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നത്.ഡിസംബര്‍ 16-നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. പ്രേക്ഷകരില്‍ നിന്നും സിനിമാ നിരൂപകരില്‍ നിന്നും ഒരുപോലെ മികച്ച പ്രതികരണമാണ് സിനിമക്ക് ലഭിച്ചത്.
ഈ ഭാഗം പൂര്‍ണമായും ജേക്കിനേയും നെയിത്രിയെയും കേന്ദീകരിച്ചുള്ളതാണ്.ഇന്ത്യയില്‍ മാത്രം 3800 ല്‍ ഏറെ സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിച്ചത്. 3 മണിക്കൂര്‍ 12 മിനിറ്റ് ആണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. 1832 കോടി രൂപയാണ് ചിത്രത്തിന്റെ നിര്‍മ്മാണ ചെലവ്.
ഇന്ത്യയില്‍ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ എന്നിങ്ങനെ ആറ് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: