താനെ: മഹാരാഷ്ട്രയിലെ താനെയില്‍ സ്കൂള്‍ യൂണിഫോമില്‍ പാകിസ്ഥാന് സിന്ദാബാദ് വിളിച്ച് 14 കാരന്. ഭീവണ്ടി മുനിസിപ്പല്‍ കോര്പറേഷന് ഓഫീസിന് മുന്നിലാണ് മുദ്രാവാക്യം വിളിച്ചത്.
വിവരം അറിഞ്ഞയുടന്‍ പൊലീസ് സ്ഥലത്തെത്തി, അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ 19പേരെ അറസ്റ്റ് ചെയ്തു.സമുദായ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നവെന്നാരോപിച്ച് കേസെടുത്തു.
ഫീസടക്കാത്തതിനാല്‍ സ്വകാര്യസ്കൂളില്‍ നിന്നും ഏതാനും വിദ്യാര്‍ത്ഥികളെ പുറത്താക്കിയതില്‍ നിന്നാണ് വിവാദങ്ങളുടെ തുടക്കം. ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ കൂട്ടം കൂടി സ്കൂള്‍ അധികൃതര്‍ക്കെതിരെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിഷേധിക്കുകയായിരുന്നു. ഈ പ്രതിഷേധത്തിനിടെയാണ് ഇതിലെ ഒരു 14 വയസ്സുകാരന് പാകിസ്ഥാന് സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ചത്.
സെപ്തംബറില്‍ പുനെയില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തി ഒരു പ്രതിഷേധത്തില്‍ പ്രതിഷേധക്കാര്‍ പാകിസ്ഥാന് സിന്ദാബാദ് വിളിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. അന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരെ നടക്കുന്ന റെയ്ഡില്‍ പ്രതിഷേധിച്ചായിരുന്നു ധര്‍ണ്ണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: