തിരുവനന്തപുരം : ഭരണഘടനയെ അവഹേളിച്ചതിന്റെ പേരില്‍ മന്ത്രിസ്ഥാനം നഷ്ടപ്പെടുകയും എറെ വിവാദങ്ങള്‍ക്ക് ശേഷം സജി ചെറിയാന് ബുധനാഴ്ച സത്യ പ്രതിജ്ഞ ചെയ്യും. സജി ചെറിയാനെതിരായ കേസില്‍ കോടതി ഇനിയും ഉത്തരവിറക്കാത്തതിനാല്‍ ഗവര്‍ണര്‍ നിയമോപദേശം തേടിയിരുന്നു. എന്നാല്‍ അദ്ദേഹത്തെ തിരിച്ചെടുക്കാനുള്ള മുഖ്യമന്ത്രിയുടെ ശുപാര്‍ശയ്ക്ക് ഗവര്‍ണര്‍ അനുമതി നല്‍കിയെന്നും ബുധനാഴ്ച വൈകിട്ട് നല് മണിക്ക് സജി ചെറിയാന് സത്യയപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഭരണഘടനയെ അവഹേളിച്ചെന്ന കേസില്‍ സജി ചെറിയാന് ക്ലീന്‍ ചിറ്റ് നല്കിയ പോലീസ് റിപ്പോര്‍ട്ട് തിരുവല്ല കോടതിയുടെ പരിഗണനയിലാണ്. ഇതില്‍ അന്തിമ തീരുമാനം വന്നിട്ടില്ല. ഇതാണ് ഗവര്‍ണറുടെ തീരുമാനം വൈകാനുള്ള കാരണം. എന്നാല്‍ സത്യപ്രതിജ്ഞയെ കുറിച്ച് ഒരു അറിയിപ്പും കിട്ടിയിട്ടില്ലെന്നും ഗവര്‍ണര്‍ ആണ് തീരുമാനമെടുക്കേണ്ടതെന്നും സജി ചെറിയാന് പറഞ്ഞു. ചീഫ് സെക്രട്ടറിയും ഇക്കാര്യം പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.അറിയിപ്പ് ലഭിച്ചാലുടന്‍ തിപുവനന്തപുരത്തേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭയിലേക്ക് തിരിച്ചെത്തിയാല്‍ സജി ചെറിയാനാണ് മുമ്പ് അദ്ദേഹം കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ തന്നെയായിരിക്കും ലഭിക്കുക.
അതിനിടെ സജി ചെറിയാന് ക്ലീന്‍ ചിറ്റ് നല്കിയ റിപ്പോര്‍ട് പരിഗണിക്കരുതെന്നാവശ്യപ്പെട്ട് പരാതിക്കാരന് തിരുവല്ല കോടതിയെ സമീപിച്ചിട്ടുണ്ട്. പോലീസ് റിപ്പോര്‍ട്ടിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണെന്നും ഹര്‍ജിയില്‍ തീരുമാനമാകും വരെ തീരുമാനം മാറ്റിവെയ്ക്കണമെന്നുമാണ് ആവശ്യം. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി പോലീസ് ആത്മാര്‍ഥതയില്ലാത്ത അന്വേഷണം നടത്തിയ സാഹചര്യത്തില്‍ കേസ് സിബിഐയെയോ കര്‍ണാടക പോലീസിനെയോ ഏല്‍പ്പിക്കണമെന്നാണ് അഡ്വ. ബൈജു നോയല്‍ നല്കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
2022 ജൂലൈ മൂന്നിന് പത്തനംതിട്ടയിലെ മല്ലപ്പള്ളഇയില് സിപിഎം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലാണ് സജി ചെറിയാന് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. എന്നാല്‍ സജി ചെറിയാന് ഭരണാഘടനയെ അവഹേളിച്ച് സംസാരിച്ചതിന് തെളിവില്ലെന്നാണ് പോലീസ് തിരുവല്ല കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: