ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന് ബാങ്ക് നിക്ഷപമായ 1797.4 കോടി രൂപയും 271.5 ഏക്കര്‍ ഭൂമിയുമുണ്ടെന്ന് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍. എന്നാല്‍ സ്വര്‍ണ്ണം, രത്‌നം വെള്ളി എന്നിവയുടെ കണക്ക് സുരക്ഷാ കാരണങ്ങളാല്‍ വെളിപ്പെടുത്താന്‍ കഴിയില്ലന്ന് ഗുരുവായൂര്‍ ദേവസ്വം ഹൈക്കോടതിയില്‍ പറഞ്ഞു.
ദേവസ്വത്തിന്റെ ആസ്തി ചോദിച്ച് എറണാകുളത്തെ പ്രോപ്പര്‍ ചാനല്‍ എന്ന സംഘടനയുടെ പ്രസിഡന്റ് എം കെ ഹരിദാസ് നല്‍കിയ വിവരാവകാശ അപേക്ഷയ്‌ക്കുള്ള മറുപടിയിലാണ് ഗുരുവായൂര്‍ ദേവസ്വം ഇക്കാര്യം വ്യക്തമാക്കിയത്.
ഭക്തര്‍ സമര്‍പ്പിച്ച 2018 വരെയുള്ള സ്വര്‍ണം മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് എസ് ബി ഐയിലേക്ക് കൈമാറിയിരുന്നതായി ദേവസ്വം അധികൃതര്‍ വെളിപ്പെടുത്തി. വഴിപാടായി ലഭിച്ച 341 കിലോ സ്വര്‍ണവും എസ് ബി ഐക്ക് കൈമാറി. കനത്ത സുരക്ഷാ അകമ്പടിയിലായിരുന്നു അന്ന് കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: