ന്യൂദല്‍ഹി: സൗജന്യ റേഷന്‍ കൊടുത്തില്ലെങ്കില്‍ ഇന്ത്യയിലെ പാവങ്ങളെ പട്ടിണിക്കിട്ട് കൊല്ലുന്നുവെന്ന് മുറവിളി കൂട്ടുമായിരുന്ന സിപിഎം സൗജന്യ റേഷന്‍ ഒരു വര്‍ഷം കൂടിയ നീട്ടിയ മോദി സര്‍ക്കാരിനെതിരെ വിചിത്രവാദവുമായി രംഗത്ത്. സൗജന്യമായി റേഷന്‍ കൊടുക്കുക വഴി ഇന്ത്യയില്‍ പട്ടിണിയുണ്ടെന്ന് മോദി സര്‍ക്കാര്‍ തുറന്നുസമ്മതിക്കുകയാണ് ചെയ്യുന്നതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ.
രണ്ടു ദിവസം നീണ്ട പൊളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം സിപിഎം കണ്ടുപിടിച്ചതാണ് ഈ പുതിയ വാദം. സൗജന്യ റേഷന്‍ കൊടുക്കുക വഴി പട്ടിണിയെ വേറെ രീതിയില്‍ ഒന്നും പരിഹരിക്കാന്‍ കഴിയില്ലെന്ന് സിപിഎം സമ്മതിക്കുകയാണെന്നും സിപിഎം പൊളിറ്റ് ബ്യൂറോ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നു.
കഴിഞ്ഞ ദിവസമാണ് പുതിയ കോവിഡ് ഭീതി കൂടി കണക്കിലെടുത്ത് സൗജന്യ റേഷന്‍ ഒരു വര്‍ഷം കൂടി നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഇത് വഴി രാജ്യത്തെ 81 ശതമാനത്തിലധികം ജനങ്ങള്‍ക്ക് നേട്ടമുണ്ടാകും. അഞ്ച് കിലോ അരിവീതം സൗജന്യമായി നല്‍കാനാണ് മോദി സര്‍ക്കാരിന്റെ തീരുമാനം.
എന്നാല്‍ ഇത് പോരെന്ന് ഒരു അഞ്ച് കിലോ അരി ദേശീയ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം സൗജന്യ നിരക്കില്‍ നല്‍കണമെന്നും അതേ സമയം സിപിഎം വാദിക്കുന്നു. ഈ വൈരുദ്ധ്യം എന്തെന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. സൗജന്യ റേഷന്‍ അനുവദിക്കുന്നത് ഇന്ത്യയിലെ ദാരിദ്ര്യം അംഗീകരിക്കുന്നതിന് തുല്ല്യമാണെന്ന് പറയുന്ന സിപിഎം അതേ സമയം സൗജന്യ നിരക്കില്‍ ഒരു അഞ്ചു കിലോ റേഷന്‍ കൂടി അനുവദിക്കണമെന്നും വാദിക്കുന്നുണ്ട്.
സിപിഎം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ ആഗോള വിശപ്പുപട്ടികയെക്കുറിച്ചും സൂചനയുണ്ട്. ഈ വര്‍ഷം പ്രസിദ്ധീകരിച്ച 121 രാജ്യങ്ങളുള്ള ആഗോള വിശപ്പ് പട്ടികയില്‍ 109ാം സ്ഥാനത്താണ് ഇന്ത്യയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. പട്ടിണിയില്‍ നിന്നും രക്ഷിക്കാന്‍ ഇന്ത്യ ഭക്ഷ്യധാന്യം നല്‍കുന്ന അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളെയെല്ലാം ഇന്ത്യയേക്കാള്‍ ഏറെ മുകളിലായാണ് ഈ പട്ടികയില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. വാസ്തവത്തില്‍ ഇത് ഒരു രാജ്യത്തിന്റെ പട്ടിണിയോ വിശപ്പോ അളക്കുന്ന സൂചികയല്ല. പകരം കുട്ടികളിലെ പോഷകാഹാരക്കുറവ്, ശിശു മരണനിരക്ക്, കുട്ടികളുടെ വളര്‍ച്ചാ മുരടിപ്പ്, കുട്ടികളിലെ പ്രായത്തിനൊപ്പിച്ചുള്ള ഭാരക്കുറവ് എന്നിവയാണ് അളക്കുന്നത്. ആഗോള വിശപ്പ് പട്ടിക എന്ന അങ്ങേയറ്റം തെറ്റിദ്ധാരണജനിപ്പിക്കുന്ന പേരാണ് ഈ പട്ടികയ്‌ക്ക് നല്‍കിയിരിക്കുന്നത്. ഈ ആഗോള വിശപ്പ് പട്ടിക തയ്യാറാക്കിയ ജര്‍മ്മനിയിലെ വെല്‍റ്റ് ഹംഗര്‍ ഹില്‍ഫേ എന്ന എന്‍ജിഒയ്‌ക്കെതിരെ ഇന്ത്യയെ അപമാനിച്ചതിനെതിരെ ശക്തമായ വിമര്‍ശനം അന്ന് ഉയര്‍ന്നിരുന്നു.
സിപിഎം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ ആഗോള വിശപ്പ് പട്ടിക വെച്ചും മോദി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ശ്രമിക്കുന്നുണ്ട്. സൗജന്യ റേഷന്‍ കൊടുക്കുക വഴി ആഗോള വിശപ്പ് പട്ടികയിലെ ഇന്ത്യയുടെ സ്ഥാനം മോദി അംഗീകരിക്കുകയാണെന്നും സിപിഎം പറയുമ്പോള്‍ ആഗോള വിശപ്പ് പട്ടികയെക്കുറിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ വീണ്ടും പുകമറ സൃഷ്ടിക്കുകയാണ്. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: