കാസര്‍കോട്: പുതുവത്സരാഘോഷത്തിന് മുന്നോടിയായി റെയില്‍വെ സ്റ്റേഷനുകളിലും തീവണ്ടികളിലും വ്യാപക പരിശോധന തുടങ്ങി. റെയില്‍വെ പോലീസ്, ആര്‍പിഎഫ്, എക്സൈസ്, ഡോഗ് സ്‌ക്വാഡ്, ബോംബ് സ്‌ക്വാഡ് തുടങ്ങിയവ സംയുക്തമായാണ് പരിശോധന നടത്തുന്നത്.
കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ ഇന്നലെ രാവിലെ പത്ത് മണിയോടെ ആരംഭിച്ച പരിശോധനക്ക് റെയില്‍വെ എസ്‌ഐ എം.വി.പ്രകാശ്, എക്സൈസ് ഇന്‍സ്പെക്ടര്‍ ആര്‍.റിനോഷ്, ആര്‍പിഎഫ് ഉദ്യോഗസ്ഥരായ മനോജ്, രഞ്ജുമോന്‍, പി.പി.അജയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഡോഗ് സ്‌ക്വാഡിലെ ചാര്‍ളി എന്ന നായയാണ് പരിശോധനക്കിറങ്ങിയത്.
വിവിധ തീവണ്ടികളിലും പ്ലാറ്റ് ഫോമുകളിലും പരിശോധന നടത്തി. പുതുവത്സരാഘോഷം ലക്ഷ്യമിട്ട് ജില്ലയിലേക്ക് മദ്യം, മയക്കുമരുന്ന്, കഞ്ചാവ് തുടങ്ങിയവ വ്യാപകമായി കടത്താനുള്ള സാധ്യത ഉണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധന കടുപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: