അഹമ്മദാബാദ് : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാ ബെന്‍ മോദിയുടെ അന്തിമ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. മോദിയും അമ്മയും തമ്മില്‍ വളരെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. അമ്മയുടെ സംസ്കാര ചടങ്ങുകള്‍ക്കും മോദി തന്നെ നേതൃത്വം നല്കി.
വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരണമടയുന്നത്. ആശുപത്രിയില്‍ നിന്നും റയ്സാന്‍ വസതിയിലേയ്ക്കാണ് ഭൗതിക ദേഹം എത്തിച്ചത്. നരേന്ദ്രമോദിയും സഹോദരങ്ങളും ബന്ധുമിത്രാദികളും ചേര്‍ന്നാണ് സംസ്കാര പൂര്‍വ ചടങ്ങുകള്‍ നടത്തിയത്. അമ്മയുടെ ഭൗതിക ദേഹം ബന്ധുക്കള്‍ക്കൊപ്പം സ്വന്തം തോളിലേറ്റി പ്രധാനമന്ത്രിയും ശ്മശാനഭൂമിയിലേക്ക് നടന്നു. സഹോദരന് സോമഭായ് മോദിക്കൊപ്പം ചേര്‍ന്ന് പ്രധാനമന്ത്രിയും
അമ്മ ഹീരാബെന്നിന് വിധി ക്രമം അനുസരിച്ച് സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കുകയായിരുന്നു. അമ്മയുടെ വിയോഗ വാര്‍ത്ത അറിഞ്ഞ് പ്രധാനമന്ത്രി വെള്ളിയാഴ്ച രാവിലെയാണ് ദല്‍ഹിയില്‍ നിന്നും അഹമ്മദാബാദിലെത്തിയത്. റയ്സാനിലെ വസതിയിലെത്തിയ പ്രധാനമന്ത്രി അമ്മയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ചു. പിന്നാലെ വിലാപയാത്രയായി കനത്ത സുരക്ഷയോടെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടു പോകുകയും പത്ത് മണിയോടെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കുകയുമായിരുന്നു. അദ്ദേഹത്തിന്റെ ഔദ്യോഗീക പരിപാടികള്‍ റദ്ദാക്കില്ല. വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അമ്മ തന്റെ ഔദ്യോഗികമായ കൃത്യനിര്‍വഹണത്തിന് ഏറ്റവും ശക്തമായ പ്രേരണയാണെന്ന് പ്രധാനമന്ത്രി അറിയിച്ചു. നൂറാമത്തെ ജന്മദിനം ആഘോഷിക്കുന്ന സമയത്തും അമ്മ എന്നും തന്റെ ജോലിയോട് കാണിക്കേണ്ട സമ്പൂര്‍ണ്ണമായ സമര്‍പ്പണത്തെയാണ് ഓര്‍മ്മിപ്പിച്ചത്. ജീവിതം സംശുദ്ധമായിരിക്കണമെന്നും യുക്തിയും ബുദ്ധിയും കൃത്യമായി സംയോജിപ്പിച്ച് ജീവിക്കണമെന്ന അമ്മയുടെ വാക്കുകള്‍ ജീവിത വ്രതമായി തുടരുമെന്നും നരേന്ദ്രമോദി പറഞ്ഞു.
തങ്ങളുടെ മാതാവിന്റെ വിയോഗവാര്‍ത്തയില്‍ അനുശോചിക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്തവര്‍ക്ക് കുടുംബവും നന്ദിയിറയിച്ചു. മാതാവിന്റെ ആത്മശാന്തിക്കായി എല്ലാവരുടേയും പ്രാര്‍ത്ഥനയുണ്ടാവണമെന്നും കുടുംബം അറിയിച്ചു. ഗാന്ധിനഗറില്‍ പ്രധാനമന്ത്രിയുടെ ഇളയ സഹോദരന് പങ്കജ് മോദിയോടൊപ്പമാണ് ഹീരാ ബെന്‍ കഴിഞ്ഞിരുന്നത്. തിരക്കുകള്‍ക്കിടയിലും ഗ്രാമത്തിലെത്തി അമ്മയെ കാണാന്‍ മോദി സമയം കണ്ടെത്തുമായിരുന്നു. ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ പ്രധാനമന്ത്രി അമ്മയെ സന്ദര്‍ശിച്ച് മണിക്കൂറുകള്‍ അവര്‍ക്കൊപ്പം ചെലവിട്ടിരുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണവേളയിലും സമയം കണ്ടെത്തി അമ്മയ്ക്കൊപ്പം ചെലവ
പ്രതികരിക്കാൻ ഇവിടെ എഴുതുക: