മലപ്പുറം : ആധാരത്തിന്റെ പകര്‍പ്പിനായി കൈക്കൂലി വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ സബ് രജിസ്ട്രാര്‍ ഓഫീസ് ജീവനക്കാരന് വിജിലന്‍സ് പിടിയില്‍. തിരൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിലെ അസിസ്റ്റന്റ് കോഴിക്കോട് മേപ്പയ്യൂര്‍ സ്വദേശി ബാബുവാണ് പിടിയിലായത്.
ആധാരത്തിന്റെ പകര്‍പ്പിനായി അപേക്ഷ നല്കിയ വണിയന്നൂര്‍ സ്വദേശിയില്‍ നിന്നും ബാബു 1000 രൂപ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ ഇയാള്‍ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. രാവിലെ ഇയാളില്‍ നിന്നും പണം വാങ്ങുന്നതിനിടെയാണ് ബാബുവിനെ പിടികൂടിയത്. അന്വേഷണ സംഘം ഇയാളെ ചോദ്യം ചെയ്ത് വരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: