കോട്ടയം : സിപിഎം എല്ലാ അഴിമതിയുടേയും കേന്ദ്രമായി മാറി. സംസ്ഥാന മന്ത്രിസഭയില്‍ അംഗമായിരുന്ന ഒരാളെ കുറിച്ച് സ്വന്തം പാര്‍ട്ടിയില്‍ നിന്നും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും മുഖ്യമന്ത്രി മൗനം തുടരുന്നത് അത്ഭുതകരം. അഴിമതില്‍ പങ്കുള്ളത് കൊണ്ടാണോ മുഖ്യമന്ത്രി മൗനം പാലിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്.
പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെയാണ് ഇപിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നത്. എന്നാല്‍ വിഷയത്തില്‍ മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. വിവാദങ്ങള്‍ ഇത്രയും ഉയര്‍ന്നിട്ടും മുഖ്യമന്ത്രി പ്രതികരിക്കാത്തത് അതില്‍ പങ്കുള്ളത് കൊണ്ടാണോ. പ്രതിപക്ഷവും അഴിമതിക്ക് കൂട്ടു നില്‍ക്കുകയാണ്. ഇടതുപക്ഷവും പോപ്പുലര്‍ ഫ്രണ്ടും ഇരട്ടപെറ്റ സഹോദരങ്ങളെ പോലെയാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്.
ഇപി ജയരാജനെതിരായ ആരോപണത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പരാതി ഇല്ലാതെ തന്നെ അന്വേഷണം നടത്താന്‍ കഴിയും. തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് നിര്‍ബാധം പ്രവര്ത്തിക്കാനാവുന്ന സ്ഥിതിയാണ് കേരളത്തില്‍ ഉള്ളത്. സര്‍ക്കാരും ഇതിന് ഒത്താശ നല്‍കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങള്‍ കേന്ദ്രങ്ങളില്‍ എന്‍ഐഎ വീണ്ടും തെരച്ചില്‍ നടത്തിയത്. കേരളത്തില്‍ നിന്ന് തീവ്രവാദം വേരോടെ പിഴുതെറിയും വരെ കേരളത്തിലെ നടപടികള്‍ തുടരും.
കോണ്‍ഗ്രസ് അവസ്ഥ പരിതാപകരമായ സ്ഥിതിയിലാണെന്ന് എ.കെ. ആന്റണിക്ക് തിരിച്ചറിവുണ്ടായതില്‍ സന്തോഷം. ചന്ദനക്കുറി ഇട്ടവര്‍ക്ക് മാത്രമല്ല ഗണപതി ക്ഷേത്രത്തിലെ കറുത്ത കുറി ഇട്ട് നടന്നിരുന്ന ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഇനി ആ കുറി വീണ്ടും അണിയാമായിരിക്കും. സോളാറിലെ സിബിഐ കണ്ടെത്തലുകള്‍ വസ്തുതയല്ല എന്ന് കോണ്‍ഗ്രസിന് അഭിപ്രായമുണ്ടോ. നിലപാടില്ലായ്മയാണ് കോണ്‍ഗ്രസിന്റെ സ്ഥിതി. ചന്ദനക്കുറി വിഷയത്തിലും വ്യക്തമാകുന്നത് ഇതാണ്. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ കെ റെയില്‍ ചര്‍ച്ചയായില്ല എന്നാണ് പിആര്‍ഡി വാര്‍ത്താക്കുറിപ്പില്‍ നിന്ന് വ്യക്തമാകുന്നത്. പദ്ധതിക്കെതിരാണ് കേന്ദ്ര നിലപാടെന്ന് മനസ്സിലായതിനാലാണ് മുഖ്യമന്ത്രി ഇക്കാര്യം ചര്‍ച്ചയില്‍ ഉന്നയിക്കാത്തതെന്നും വി. മുരളീധരന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: