Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കാര്‍ഷിക സര്‍വ്വകലാശാലാ വിസി തസ്തികയില്‍ ഒഴിവ്; സ്ഥിരനിയമനത്തിന് ചാന്‍സിലറും സര്‍ക്കാരും മുന്‍കൈ എടുക്കണമെന്ന് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് സംഘ്

വൈസ് ചാന്‍സലറുടെ ചുമതല നിര്‍വ്വഹിച്ചു വന്നിരുന്ന ഡോ. ആര്യ വിദ്യാര്‍ത്ഥികളുടെയും ഗവേഷണത്തിന്റെയും വിജ്ഞാന വ്യാപന വിഭാഗത്തിന്റെയും മൂല്യനിര്‍ണയത്തിന്റെയും ബന്ധപ്പെട്ട ഫയലുകളും തീര്‍പ്പാക്കി. എന്നാല്‍ സര്‍വ്വകലാശാലയിലെ സൗഹാര്‍ദ്ദ അന്തരീക്ഷവും പ്രവര്‍ത്തനവും വീണ്ടും കലുഷിതമാക്കി മുതലെടുക്കാന്‍ ചില തല്‍പരകക്ഷികള്‍ നീക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്.

Janmabhumi Online by Janmabhumi Online
Dec 29, 2022, 11:28 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തൃശൂര്‍: കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ തസ്തികയിലേക്ക് നിയമനം നടത്തണമെന്ന് കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി എംപ്ലോയീസ് സംഘ്. 2022 ഒക്ടോബര്‍ 8 മുതല്‍ ഈ തസ്തികയില്‍ ഒഴിവ് വന്നിരിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് സ്ഥിരനിയമനം നടത്താന്‍ ചാന്‍സലറും സര്‍ക്കാരും മുന്‍കൈയെടുക്കണമെന്ന് കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി എംപ്ലോയീസ് സംഘിന്റെ ആവശ്യം.

വൈസ് ചാന്‍സലറുടെ താത്കാലിക ചുമതല പ്രോ ചാന്‍സലര്‍ കൂടിയായ വകുപ്പ് മന്ത്രിയുടെ ശുപാര്‍ശ പ്രകാരം കാര്‍ഷികോത്പ്പാദന കമ്മിഷണര്‍ ഇഷിതാ റോയിക്ക് നല്‍കിയതിനെതിരെ ഇടത് അധ്യാപക സംഘടനാ നേതാവ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി അനുകൂലമായി തന്നെ തീര്‍പ്പാക്കിയിരുന്നു. വൈസ് ചാന്‍സലറുടെ താല്‍കാലിക ചുമതല സര്‍വ്വകലാശാലയിലെ തന്നെ സീനിയര്‍ പ്രൊഫസര്‍മാരില്‍ ആര്‍ക്കെങ്കിലും നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഇടത് അധ്യാപക സംഘടനാ നേതാവിന്റെ ഹര്‍ജി പരിഗണിക്കവെ ഡോ. കെ. ആര്യക്ക് വിസിയുടെ ചുമതല നല്‍കിയതായി സര്‍ക്കാരും കാര്‍ഷിക സര്‍വ്വകലാശാലയുടെ അധിക ചുമതല വഹിക്കാന്‍ താല്പര്യമില്ലെന്ന വിവരം ഇഷിതാ റോയിയും കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ചാണ് ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കിയത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി വൈസ് ചാന്‍സലറുടെ ചുമതല നിര്‍വ്വഹിച്ചു വന്നിരുന്ന സര്‍വ്വകലാശാലയിലെ ഏറ്റവും മുതിര്‍ന്ന പ്രൊഫസര്‍ കൂടിയായ ഡോ. ആര്യ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് മാസങ്ങളായി തീര്‍പ്പാക്കാതെ കിടന്നിരുന്ന ഫയലുകള്‍ എല്ലാം തീര്‍പ്പാക്കിയതില്‍ സര്‍വ്വകലാശാല ജീവനക്കാരും അധ്യാപകരും വിദ്യാര്‍ത്ഥികളും വലിയ ആശ്വാസത്തിലാണ്. വിദ്യാര്‍ത്ഥികളുടെ ഫയലുകളെല്ലാം തീര്‍പ്പാക്കിയത് കൂടാതെ ഗവേഷണത്തിന്റെയും വിജ്ഞാന വ്യാപന വിഭാഗത്തിന്റെയും മൂല്യനിര്‍ണയത്തിന്റെയും ബന്ധപ്പെട്ട ഫയലുകളും തീര്‍പ്പാക്കുകയുണ്ടായി. എന്നാല്‍ സര്‍വ്വകലാശാലയിലെ സൗഹാര്‍ദ്ദ അന്തരീക്ഷവും പ്രവര്‍ത്തനവും വീണ്ടും കലുഷിതമാക്കി മുതലെടുക്കാന്‍ ചില തല്‍പരകക്ഷികള്‍ അണിയറയില്‍ വീണ്ടും നീക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്.  

സീനിയര്‍ വിഷയം ഉയര്‍ത്തിക്കൊണ്ട് ഹൈക്കോടതിയെ സമീപിച്ചും ശേഷം തരംതാണ രീതിയില്‍ ആക്ഷേപവുമായും അധ്യാപക സംഘടനാ നേതാവ് കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. കഴിഞ്ഞ അഞ്ചര വര്‍ഷക്കാലം ഇരുപതോളം സീനിയര്‍മാരെ മറികടന്നും സകല സീനിയോറിറ്റി മാനദണ്ഡങ്ങളും മാറ്റിമറിച്ചും സ്വന്തം സംഘടനക്കാരനെ തന്നെ വെള്ളായണി കാര്‍ഷിക കോളജിലെ ഡീനായി നിയമിച്ചിരുന്നു. കഴിഞ്ഞ കുറെ നാളുകളായി സര്‍വ്വകലാശാലയില്‍ സീനിയോറിട്ടി മാനദണ്ഡങ്ങളൊന്നും പാലിക്കാതെ നടക്കുന്ന ഇന്‍ചാര്‍ജ് ഭരണത്തിന്റെ ആനുകൂല്യവും സംഘടനയുടെ അംഗങ്ങള്‍ ഇപ്പോഴും ആസ്വദിക്കുകയാണ്. കാര്യങ്ങള്‍ ഇത്തരത്തില്‍ തുടരുമ്പോള്‍ തന്നെ് നേതാവിന് വെളിപാടുണ്ടായി എന്നതാണ് ഏറെ രസകരം. ഈ വിഷയങ്ങളില്‍ കൂടി കേസിന് പോയി മാതൃക കാട്ടണമെന്ന് എംപ്ലോയിസ് സംഘ് പ്രസിഡന്റ് അജി വി. എന്‍., ജനറല്‍ സെക്രട്ടറി അനൂപ് ശങ്കരപ്പിള്ള എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സീനിയോറിട്ടി മറികടന്ന്് തങ്ങളുടെ അംഗങ്ങളെ നിയമിക്കുമ്പോള്‍ അത് ഭരണസൗകര്യാര്‍ഥമെന്ന ഇരട്ടത്താപ്പ് ഉയര്‍ത്തി ബാലിശമായ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് ഉന്നയിക്കുന്നത് സര്‍വ്വകലാശാലക്കും അതിന്റെ താല്പര്യങ്ങള്‍ക്കും ഗുണകരമാകില്ല. എല്ലാ രാഷ്‌ട്രീയവൈര്യങ്ങളും ആരോപണങ്ങളും മാറ്റിവെച്ച് സര്‍വ്വകലാശാലയുടെ പോയകാല പ്രതാപം വീണ്ടെടുക്കാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും എംപ്ലോയീസ് സംഘ് കൂട്ടിച്ചേര്‍ത്തു.  

Tags: Employees Sanghkerala governorവൈസ് ചാന്‍സിലര്‍ചാന്‍സലര്‍കേരള സര്‍ക്കാര്‍കാര്‍ഷിക സര്‍വകലാശാല
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗവര്‍ണറെ നിശബ്ദനാക്കാന്‍ ശ്രമിക്കുന്നത് അടിയന്തരാവസ്ഥയ്‌ക്ക് സമം: വി. മുരളീധരന്‍

Kerala

നിസ്വാർഥ സേവനം ചെയ്യുന്നവരാണ് ആർഎസ്എസുകാർ ; താൻ ആർഎസ്എസുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട് : രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

സേവാഭാരതി 'സ്‌നേഹനികുഞ്ജം' പദ്ധതിയിലൂടെ നിര്‍മ്മിച്ചു നല്കിയ വീടുകളൊന്നിന്റെ താക്കോല്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ പരുത്തപ്പാറ പി.ജി. ദിനേശനും കുടുംബത്തിനും കൈമാറുന്നു. ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍, വാഴൂര്‍ തീര്‍ത്ഥപാദാശ്രമം കാര്യദര്‍ശി സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍, സേവാഭാരതി ജില്ലാ പ്രസിഡന്റ് അഡ്വ. രശ്മി ശരത്, ദേശീയ സേവാഭാരതി സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. രഞ്ജിത് വിജയഹരി, ഇന്‍ഫോസിസ് തിരുവനന്തപുരം മേഖലാ വൈസ് പ്രസിഡന്റ് സുനില്‍ ജോസ് എന്നിവര്‍ സമീപം
Kerala

ഇനി അവര്‍ ‘സ്‌നേഹനികുഞ്ജ’ത്തില്‍; കൂട്ടിക്കലില്‍ എട്ടു വീടുകളുടെ താക്കോല്‍ ഗവര്‍ണര്‍ കൈമാറി

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നടന്ന ബിടെക് മറൈന്‍ എന്‍ജിനീയറിങ് പാസിങ് ഔട്ട് ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ കേഡറ്റ് ദേവനന്ദയ്ക്ക് മികച്ച കേഡറ്റിനുള്ള പുരസ്‌കാരം നല്‍കുന്നു
Kerala

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇനി സൃഷ്ടിക്കേണ്ടത് നന്മയും മനുഷ്യത്വവും നിറഞ്ഞവരെ: ഗവര്‍ണര്‍

Kerala

സമൂലമായ പരിവര്‍ത്തനമാണ് യോഗയിലൂടെ ഉണ്ടാകുന്നത്: ഗവര്‍ണര്‍

പുതിയ വാര്‍ത്തകള്‍

ഗുകേഷ് ലോക ഒന്നാം റാങ്കുകാരനായ മാഗ്നസ് കാള്‍സന്റെ അഹന്ത തച്ചുടച്ച ആ കളി ആസ്വദിക്കാം…ഇംഗ്ലീഷ് ഡിഫന്‍സില്‍ ഗുകേഷിന്റെ ധീരമായ ആക്രമണം

കള്ളു ഷാപ്പില്‍ യുവാവിനെ ആക്രമിച്ച കേസില്‍ 3 പേര്‍ അറസ്റ്റില്‍

കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടം: കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

അഗ്നി 5 വികസിപ്പിക്കുന്നത് പാകിസ്ഥാന്‍ ആണവകേന്ദ്രമായ കിരാനകുന്നുകളെ തുളയ്‌ക്കാനോ? യുഎസിന്റെ ബോംബിനേക്കാള്‍ മൂന്നിരട്ടിശക്തി;ഇസ്രയേലിന് പോലുമില്ല

പാലക്കാട്,മലപ്പുറം ജില്ലകളിലെ നിപ രോഗികളുടെ റൂട്ട് മാപ്പ് പുറത്തിറക്കി, സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍

നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ആരോഗ്യ വകുപ്പ്

പ്രവീൺ നെട്ടാരു വധക്കേസിലെ പ്രധാന പ്രതിയായ പോപ്പുലർ ഫ്രണ്ട് ഭീകരനെ കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വെച്ച് എൻഐഎ അറസ്റ്റ് ചെയ്തു

അനാഥാലയത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണി: മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി നടത്തിപ്പുകാരി

അന്ന് രാമക്ഷേത്രത്തിനായി പുണ്യജലവും , കല്ലുകളും നൽകി  ; ഇന്ന് ക്ഷേത്രത്തിന്റെ പകർപ്പും സരയു നദിയിൽ നിന്നുള്ള ജലവും സമ്മാനമായി നൽകി മോദി

39 വര്‍ഷം പഴക്കമുള്ള കൊലപാതക കേസ് അന്വേഷണത്തില്‍ തിരുവമ്പാടി പൊലീസ് , അന്വേഷണം മുഹമ്മദിന്റെ വെളിപ്പെടുത്തലിന് പിന്നാലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies