തിരുവനന്തപുരം : റിസോര്‍ട്ട് നിര്‍മാണവും അനധികൃത സമ്പാദനവുമായി ബന്ധപ്പെട്ട് സംസ്ഥാന സിപിഎമ്മിനുള്ളില്‍ പ്രതിഷേധം ഉടലെടുത്തിരിക്കേ വെള്ളിയാഴ്ച നടക്കുന്ന പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ ഇ.പി. ജയരാജന് പങ്കെടുക്കും. വിഷയവുമയി ബന്ധപ്പെട്ട് ഇ.പി. ജയരാജന് ഇതുവരെ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല. എന്നാല്‍ വൈദേകം റിസോര്‍ട്ട് സിഇഒയാണ് പ്രതികരണം നല്‍കിയത്.
സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുത്ത് റിസോര്‍ട്ടില്‍ തനിക്ക് നിക്ഷേപമില്ലെന്ന് വിശദീകരിച്ചേക്കും. റിസോര്‍ട്ടിന്റെ മുന്‍ എംഡി. കെ.പി. രമേഷ് കുമാര്‍ മാസങ്ങളായി തന്റെ പിന്നാലെ നടന്ന് ഉപദ്രവിക്കുകയാണ്. ഇയാളുടെ വാക്ക് കേട്ടാണ് പി. ജയരാജന് ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഭാര്യയ്ക്ക് ജില്ല ബാങ്കില്‍ നിന്ന് കിട്ടിയ വിരമിക്കല്‍ ആനുകൂല്യങ്ങളും മകന് പത്ത് ലക്ഷവും റിസോര്‍ട്ടില്‍ നിക്ഷേപമായി നല്‍കിയിട്ടുണ്ട്. നാട്ടില്‍ തുടങ്ങിയ ഒരു ആയുര്‍വേദ ആശുപത്രിക്ക് സഹായങ്ങള്‍ ചെയ്തുകൊടുത്തത് മാത്രമാണ് തന്റെ റോളെന്നും ഇപി സംസ്ഥാന സമിതിയില്‍ അറയിച്ചേക്കും.
ഇക്കാര്യങ്ങള്‍ തന്നെയാണ് റിസോര്‍ട്ട് സിഇഒ വിവാദത്തില്‍ നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇപിയും ഇത് ആവര്‍ത്തിച്ചേക്കും. സ്ഥാപനത്തിന്റെ എംഡിയായിരുന്ന വ്യവസായി കെ.പി. രമേഷ് കുമാറിനായിരുന്നു വൈദേകത്തിന്റെ നിര്‍മാണ കോണ്‍ട്രാക്ട്. സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതോടെ ഡയറക്ടര്‍ ബോര്‍ഡ് ചര്‍ച്ചചെയ്ത് രമേഷ് കുമാറിനെ എംഡി സ്ഥാനത്ത് നിന്ന് നീക്കി. ഇയാള്‍ക്കെതിരെ ബോര്‍ഡ് അന്വേഷണവും നടത്തുന്നുണ്ട്. ഈ നീക്കങ്ങള്‍ക്കെല്ലാം പിന്നില്‍ താനാണെന്ന് സംശയിച്ചാണ് രമേഷ് ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. അതിനായി പി. ജയരാജനേയും കൂട്ടുപിടിച്ചെന്നാണ് ഇപി പറയുന്നത്.
അതേസമം ഇപിക്കെതിരെ പരാതി ലഭിച്ചിട്ടില്ലെന്നും സംസ്ഥാന സമിതിക്ക് വിഷയത്തില്‍ ആലോചിച്ച് നടപടി സ്വീകരിക്കാമെന്നുമാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍ തീരുമാനിച്ചത്. യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും കേരളവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ വിഷയമല്ലാതെ മറ്റൊന്നും ചര്‍ച്ചയായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: