ന്യൂദല്‍ഹി: തൊപ്പി ധരിച്ച് അങ്കിത് സക്സേന കൂട്ടുകാര്‍ക്കൊപ്പം പലപ്പോഴും പള്ളിയില്‍ പോയിരുന്നു. എന്നാല്‍ ഷെഹ്സാദി എന്ന മുസ്ലിം യുവതിയെ പ്രേമിച്ചതിന് അവളുടെ അമ്മാവന് 23 കാരനായ അങ്കിത് സക്സേനയെ കുത്തിക്കൊല്ലുകയായിരുന്നു. ദല്‍ഹിയിലെ ഖ്യാല ഏരിയയില്‍ 2018 ഫിബ്രവരിയിലായിരുന്നു അങ്കിത് സക്സേനയുടെ ഞെട്ടിപ്പിക്കുന്ന ദുരഭിമാനക്കൊല നടന്നത്.
അതുപോലെ കഴിഞ്ഞ ദിവസമാണ് തുനിഷ ശര്‍മ്മ തൂങ്ങിമരിച്ചത്. കാമുകന് ഷീസാന് മൊഹമ്മദ് ഖാന് പ്രണയം തള്ളിയതാണ് അങ്കിതയുടെ മരണത്തില്‍ കലാശിച്ചത്. ഉയര്‍ന്നുവരുന്ന ടിവി.താരമായ തുനിഷ ശര്‍മ്മ സഹ ടിവി താരം ഷീസന് മൊഹമ്മദ് ഖാനുമായുണ്ടായ പ്രണയത്തകര്ച്ചയ്ക്കൊടുവിലാണ് ആത്മഹത്യ അഭയമായി കണ്ടത്.
കാമുകന് ഷീസാനൊപ്പം പലപ്പോഴും അയാളെ സന്തോഷിപ്പിക്കാന്‍ പലപ്പോഴും തുനിഷ ശര്‍മ്മ ഹിജാബ് ധരിച്ച് പലയിടത്തും ചുറ്റിയടിക്കുമായിരുന്നു. എന്നാല്‍ എത്ര തൃപ്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടും ഒടുവില്‍ അയാള്‍ തുനിഷ ശര്‍മ്മയെ പ്രണയത്തിന്റെ വഴിയില്‍ ഉപേക്ഷിച്ചു. അധികം വൈകാതെ തുനിഷ ശര്‍മ്മ തൂങ്ങി മരിച്ചു.
കഴിവിന്റെ പരമാവധി സെക്യുലര്‍ ആകാന്‍ ശ്രമിച്ചവരാണ് അങ്കിത് സക്സേനയും തുനിഷ ശര്‍മ്മയും. പള്ളിയില്പോയും ഹിജാബ് ധരിച്ചും ഹൃദയപങ്കാളിയുടെ സംസ്കാരം ഉള്‍ക്കൊണ്ട് നീങ്ങാന്‍ ശ്രമിച്ചിട്ടും ഇരുവരും മരണത്തിന് കീഴടങ്ങേണ്ടി വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: