ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലേക്ക് ഉയർന്നു. സെക്കൻഡിൽ 1687.5 ഘടനയടി വെള്ളമാണ് അണക്കെട്ടിലേക്ക് എത്തുന്നത്. ഇതിനെ തുടർന്ന് തമിഴ്നാട് കൊണ്ടുപോകന്ന വെളളത്തിന്റെ അളവ് കൂട്ടി. 750 ഘനയടി ജലമാണ് തമിഴ് നാട് കൊണ്ടുപോകുന്നത്. 141.9 ആണ് രാവിലെ മുല്ലപ്പെരിയാറിൽ രേഖപ്പെടുത്തിയ ജലനിരപ്പ്.
നേരത്തെ 250 ഘനയടി വെളളമാണ് തമിഴ്നാട് കൊണ്ടുപോയിരുന്നത്. കൊണ്ടുപോകുന്ന വെളളത്തിന്റെ അളവ് വർദ്ധിപ്പിക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഉൾവനങ്ങളിൽ കനത്ത മഴ ലഭിക്കുന്നതാണ് മുല്ലപ്പെരിയാറിലെ നീരൊഴുക്ക് വർധിക്കാൻ കാരണം.
തേക്കടി വനമേഖലയിലും പെരിയാര്‍ വൃഷ്ടിപ്രദേശത്തും മഴ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: