മലപ്പുറം: സ്വര്‍ണ്ണം കടത്തിയാല്‍ ഷഹലയ്ക്ക് നല്‍കുക ഒരു ലക്ഷം രൂപ കമ്മീഷന്. സ്വര്‍ണ്ണക്കടത്ത് കാരിയറാകാന്‍ ഗള്‍ഫില്‍ പോയ കാസര്‍ഗോഡ് സ്വദേശിനി ഷഹലയ്ക്ക് വിമാനടിക്കറ്റ് നല്‍കിയത് സ്വര്‍ണ്ണക്കടത്ത് സംഘം.
പേസ്റ്റ് രൂപത്തിലാക്കിയ ഏകദേശം ഒരു കോടി വിലവരുന്ന 24 കാരറ്റ് തനിത്തങ്കമാണ് ഷഹല അടിവസ്ത്രത്തില്‍ ഉണ്ടായിരുന്നു. ഏകദേശം ഒന്നരക്കിലോ സ്വര്‍ണ്ണം. വിമാനത്താവളത്തിന് പുറത്തെത്തിയാല്‍ കാരിയര്‍മാര്‍ എത്തുമെന്നും സ്വര്‍ണ്ണം അവരെ ഏല്പിക്കാനുമായിരുന്നു നിര്‍ദേശം.
സ്വര്ണ്ണക്കടത്തുകാരിയാവാന് പേടിക്കേണ്ടെന്നും സ്ത്രീകളെ പരിശോധിക്കില്ലെന്നും ഷഹലയെ അവര്‍ വിശ്വസിപ്പിച്ചിരുന്നു. ഭര്‍ത്താവും ഇക്കാര്യത്തില്‍ തന്നെ നിര്‍ബന്ധിച്ചുവെന്നും ഷഹല പറയുന്നു. കസ്റ്റംസുകാര്‍ എങ്ങിനെചോദ്യം ചെയ്താലും മുഖഭാവം മാറ്റരുതെന്ന് പ്രത്യേകം നിര്‍ദേശിച്ചിരുന്നതിനാല്‍ ഷഹല ശരിയ്ക്കും കസ്റ്റംസുകാരെ കുഴക്കി. എത്ര ചോദ്യം ചെയ്തിട്ടും മുഖത്ത് യാതൊരു ഭാവഭേദവുമില്ലാതെ കുറ്റം സമ്മതിക്കാത്തതിനാല്‍ കസ്റ്റംസ് ഉദ്യോഗസ്ഥരും ആകെ കുഴഞ്ഞിരുന്നു. ഷഹലയുടെ ലഗേജുകള്‍ പരിശോധിച്ചിട്ടും സ്വര്‍ണ്മം കണ്ടെത്താനായില്ല. എന്നാല്‍ വ്യക്തമായ രഹസ്യ സന്ദേശം കിട്ടിയതിനാല്‍ ഒടുവില്‍ ദേഹപരിശോധന നടത്താന്‍ തുനിയുകയായിരുന്നു കസ്റ്റംസ് ഉദ്യോഗസ്ഥര്‍. അപ്പോഴാണ് അടിവസ്ത്രത്തില്‍ വിദഗ്ധമായി തുന്നിച്ചേര്‍ത്ത് ഒളിപ്പിച്ച നിലയില്‍ മൂന്ന് പാക്കറ്റുകള്‍ കണ്ടെത്തിയത്.
മൊഴി രേഖപ്പെടുത്തിയ ശേഷം ഷഹലയെ ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്. സ്വര്‍ണ്ണം കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: