വേല എന്നസിനിമ പൊലീസ് കണ്ട്രോള് റൂമിന്റെ കഥ പറയുന്ന സിനിമയാണ്. പാലക്കാട്ട് നടക്കുന്ന ഈ കഥയില്‍ പൊലീസുകാരായി പ്രധാന വേഷങ്ങളില്‍ എത്തുന്നത് സണ്ണി വെയ്നും ഷെയ്ന് നിഗവും.
സണ്ണി വെയ്ന്‍ എസ് ഐ ആണെങ്കില്‍ ഷെയ്ന് നിഗം സാദാ സിവില്‍ പൊലീസ് ഓഫീസറാണ്. പുതുമുഖസംവിധായകനായ ശ്യാം ശശിയാണ് സംവിധാനം. എം. സജാസാണ് തിരക്കഥ. ക്രൈം ഡ്രാമ എന്ന വിഭാഗത്തില്‍പ്പെടുന്ന സിനിമയാണിത്.
ഛായാഗ്രഹണം സുരേഷ് രാജനും എഡിറ്റിംഗ് മഹേഷ് ഭുവനേന്ദ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സുനില്‍ സിംഗാണ്. സംഗീതം നിര്‍വ്വഹിക്കുന്നത് സാംസി.എസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: