കെയ്റോ:കുടുംബത്തോടൊപ്പം മെറി ക്രിസ്മസ് ആശംസിക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച മൊഹമ്മദ് സാലെയ്ക്കെതിരെ രോഷം പ്രകടിപ്പിച്ച് തീവ്ര ഇസ്ലാമിക വിശ്വാസികള്‍. ഈജിപ്തില്‍ നിന്നുള്ള ഫുട്ബാള്‍ താരം മൊഹമ്മദ് സാല പ്രസിദ്ധ ലിവര്‍പൂള്‍ ക്ലബ്ബിലെ ഫോര്‍വേഡ് താരമാണ്.
ഒരു നീലനിറത്തിലുള്ള ക്രിസ്മസ് ട്രീയുടെ മുന്നില്‍ രണ്ട് പെണ്മക്കളും ഭാര്യയുമൊത്ത് മൊഹമ്മദ് സാലയുടെ ചിത്രത്തോടൊപ്പം ക്രിസ്മസ് ആശംസകള്‍ നേരുന്ന സന്ദേശവും മൊഹമ്മദ് സാല പങ്കുവെച്ചിരുന്നു. ഇതാണ് യാഥാസ്ഥിതിക ഇസ്ലാമിക വിശ്വാസികളെ ചൊടിപ്പിച്ചത്.
ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും നിറയെ യാഥാസ്ഥിതിക വിശ്വാസികളുടെ പ്രതികരണങ്ങളാണ്. നമ്മള് മുസ്ലിങ്ങള്‍ ക്രിസ്മസ് ആഘോഷിക്കാറില്ല എന്നാണ് ഒരു ഇന്‍സ്റ്റഗ്രാം ഉപയോക്താവ് പ്രതികരിച്ചിരിക്കുന്നത്. “ഖുറാനില്‍ പറയാത്ത ഒരു ആഘോഷത്തില്‍ താങ്കളെപ്പോലെ സ്വാധീനമുള്ള ഒരു വ്യക്തി എല്ലാവര്‍ഷവും പങ്കുകൊള്ളുന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ല. “- മറ്റൊരാള്‍ പ്രതികരിച്ചു.
ഒരു ഫുട്ബാള്‍ താരം എന്നിനേക്കാള്‍ മുന്‍പ് താങ്കള്‍ ഒരു മുസ്ലിമാണെന്ന് ഓര്‍ക്കണമെന്നുമാണ് മറ്റൊരു പ്രതികരണം. “ഇത് പ്രവാചകനില്‍ നിന്നുള്ളതല്ല.സാത്താനില്‍ നിന്നുള്ളതാണ്.”- ഒരു പ്രതികരണം ഇങ്ങിനെ പോകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: