തിരുവനന്തപുരം: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മുഖ പത്രമായ അഞ്ജലി മാഗസിന്റെ തിരുവാതിര പതിപ്പ് ശ്രീകുമാരന്‍ തമ്പി പ്രകാശനം ചെയ്തു. പ്രവാസജീവിതത്തിനിടയിലും വായനയും രചനയും നടത്തുന്നത് അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. കെ എച്ച് എന്‍ എ ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് രാംദാസ് പിള്ള, മുന്‍ പ്രസിഡന്റ് വെങ്കിട് ശര്‍മ്മ, പി ശ്രീകുമാര്‍, സജ്ഞീവ് ഷണ്മുഖം, സേതുനാഥ് മലയാലപ്പുഴ എന്നിവരും സന്നിഹിതരായിരുന്നു
സി രാധാകൃഷ്ണന്റെ തിരുവാതിര ഓര്‍മ്മകള്‍, ശ്രീകുമാരന്‍ തമ്പി, എസ് രമേശന് നായര്‍, യുസഫലി കേച്ചേരി, ഗിരീഷ് പുത്തഞ്ചേരി എന്നിവരെഴുതിയ തിരുവാതിര ഗാനങ്ങള്‍, ശാന്താപിള്ള, പത്മാകൃഷ്ണന്‍, അനഘ വാര്യര്‍, രാധാ ശ്രീകുമാര്‍ എന്നിവരുടെ ലേഖനങ്ങള്‍ ഉള്‍പ്പെടെ തിരുവാതിരയെകുറിച്ച് മാഗസിന് സമഗ്രചിത്രം നല്കുന്നു. ഹിന്ദുത്വവുമായി ബന്ധപ്പെട്ട് ചിത് കെ പുരം, ഡോ സുകുമാര്‍ കാനഡ, ഡോ. സുധീര്‍ പ്രയാഗ,ശ്രീകുമാരി രാമചന്ദ്രന്, സുരേഷ് മിനസോട്ട,നിരഞ്ജന ശ്രീപ്രസാദ്, ഡോ സുഷമ വേണുഗോപാല്‍ എന്നിവരുടെ ലേഖനങ്ങള്‍ നാരായണന് നെയ്തലത്ത് , ഉണ്ണികൃഷ്ണന് നായര്‍ എന്നിവരുടെ കഥ, സുരേഷ് നായര്‍, സഞ്ജുള ദാസ്, സോയാനായര്‍, വിശ്വാനന്ദ്, ദീപാ വിഷ്ണു, മുരളീധരന് എന്നിവരുടെ കവിത വിജയകുമാര്‍, ഏലൂര്‍ ബിജു എന്നിവരുടെ ലേഖനങ്ങള്‍ തുടങ്ങി വായനയക്ക് ഏറെ വിഭവങ്ങള്‍ അടങ്ങിയതാണ് തിരുവാതിര പതിപ്പെന്ന് ചീഫ് എഡിറ്റര്‍ രാധാകൃഷ്ണന് നായര്‍ പറഞ്ഞു.
സംഘടനയുമായി ബന്ധപ്പെട്ടവര്‍ക്കെല്ലാം മാഗസിന് നേരിട്ട് അയച്ചുകൊടുക്കുമെന്ന് പ്രസിഡന്റ് ജി കെ പിള്ള, മാനേജിംഗ് എഡിറ്റര്‍ ബാഹുലേയന് രാഘവന് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: