തിരുവനന്തപുരം: കത്ത് വിവാദത്തില്‍ കഴിഞ്ഞ 47 ദിവസമായി ബിജെപി തുടര്‍ന്നു വരുന്ന സമരം വരും ദിവസങ്ങളില്‍ കൂടുതല്‍ ജനകിയമാക്കുമെന്ന് ബി ജെപി തിരു:ജില്ലാ പ്രസിഡന്റ് അഡ്വ: വി.വി. രാജേഷ് പറഞ്ഞു.
കൗണ്‍സിലര്‍മാര്‍ കോര്‍പ്പറേഷനുള്ളിലും, പാര്‍ട്ടിയുടെ വിവിധ ഘടകങ്ങള്‍ കോര്‍പ്പറേഷന് മുന്നിലും നടത്തുന്ന സമരങ്ങള്‍ക്ക് പുറമെ ഡിസം:28 മുതല്‍ പിന്‍വാതില്‍ നിയമനമുള്‍പ്പെടെ തിരു:നഗര സഭയില്‍ നടക്കുന്ന അഴിമതിയെക്കുറിച്ചും, കുത്തഴിഞ്ഞ ഭാണത്തെക്കുറിച്ചും ലഘു ലേഖകളുമായി ബിജെപി പ്രവര്‍ത്തകര്‍ ബൂത്തുതലത്തില്‍ ഗൃഹസമ്പര്‍ക്കമാരംഭിയയ്‌ക്കും.
ജനുവരി രണ്ടു മുതല്‍ അഞ്ചു വരെ മഹിളാമോര്‍ച്ചയുടെയും,യുവമോര്‍ച്ചയുടെയും നേതൃത്വത്തില്‍ കോര്‍പ്പറേഷനിലെ വിഷയങ്ങളുന്നയിച്ച് കാല്‍നട പ്രചരണ ജാഥകള്‍ സംഘടിപ്പിയ്‌ക്കും. ജനുവരി ആറിന് തിരുവനന്തപുരം ജില്ലയിലെ ആയിരക്കണക്കിന് ബിജെപി പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന കോര്‍പ്പറേഷന്‍ ഓഫീസ് വളയലും തുടര്‍ന്ന് ജനുവരി 7ന് കോര്‍പ്പറേഷന്‍ പരിധിയ്‌ക്കുള്ളില്‍ ഹര്‍ത്താലും ആചരിയ്‌ക്കും.
അഴിമതിയും,പക്വതകുറവും മുഖമുദ്രയാക്കിയ തിരു:കോര്‍പ്പറേഷന്‍ ഭരണ സമിതി കോര്‍പ്പറേഷനെ തകര്‍ക്കുന്നതിലൂടെ സംസ്ഥാനത്തിനും ബാധ്യതയായി മാറിക്കഴിഞ്ഞു.മദ്യത്തിനും,മയക്കുമരുന്നിനുമടിമയായ തിരുവനന്തപുരത്തെ ഉഥഎക ,ഇജങ കേഡര്‍മാരുടെ അഭയകേന്ദ്രം കൂടിയായ തിരു:കോര്‍പ്പറേഷനെ ശരിയായ പാതയിലേയ്‌ക്കെത്തിയ്‌ക്കുവാന്‍ പ്രതിപക്ഷമെന്ന നിലയ്‌ക്ക് ബി ജെ പി നടത്തുന്ന പരിശ്രമങ്ങള്‍ വിജയം വരെ തുടരുമെന്നും വി വി രാജേഷ് പറഞ്ഞു.
തിരുവനന്തപുരം കോർപ്പറേഷനിലെക്ക് യുവമോർച്ച മാർച്ചിൽ സംഘർഷം
മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ നേരെ പോലീസ് നിരവധിതവണ ജലപീരങ്കി പ്രയോഗിച്ചു.
ബിജെപി ജില്ലാ വൈസ്പ്രസിഡന്റ് അഡ്വ: ആർ. എസ് രാജീവ് ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ പ്രസിഡന്റ് ആർ.സജിത്ത്, പാപ്പനംകോട് നന്ദു, എച്ച്.എസ്. അഭിജിത്ത്, വലിയവിള ആനന്ദ്, നെടുമങ്ങാട് വിൻജിത്ത്, രാമേശ്വരം ഹരി, തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: