വടക്കന്‍ സിക്കിമില്‍ വാഹനാപകടത്തില്‍ 16 സൈനികര്‍ വീരമൃത്യു വരിച്ചു. പരിക്കേറ്റ നാല് സൈനികരെ വ്യോമമാര്‍ഗ്ഗം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വടക്കന്‍ സിക്കിമിലെ ചാറ്റെനില്‍ നിന്നും തംഗുവിലേക്ക് പോവുകയായിരുന്ന മൂന്ന് സൈനിക വാഹനങ്ങളില്‍ ഒന്നാണ് അപകടത്തില്‍പ്പെട്ടത്. . സെമയില്‍ വെച്ച്, ഒരു വളവു തിരിയുന്നതിനിടയില് വാഹനങ്ങള്‍ തെന്നി ചെങ്കുത്തായ മലയിടുക്കിലേക്ക് മറയുകയായിരുന്നു.
രക്ഷാപ്രവര്‍ത്തനം തുടങ്ങിയെങ്കിലും നാല് പേരെ മാത്രമേ രക്ഷിക്കാനായുള്ളൂ. ഇവരെ വ്യോമമാര്‍ഗ്ഗം ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിച്ചു. വീരമൃത്യു വരിച്ച 16 പേരില്‍ മൂന്ന് പേര് ജൂനിയര്‍ ഓഫീസര്‍മാരാണ്.
സൈനികര്‍ വീരമൃത്യു വരിച്ചതില്‍ അതീവ ദുഖമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ്
സിക്കിമില്‍ 16 സൈനികര്‍ വീരമൃത്യു വരിച്ച അപകടത്തില്‍ അതീവവേദനയുണ്ടെന്ന് പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങ് പറഞ്ഞു. രാജ്യം ഇവരുടെ സേവനത്തിലും പ്രതിബദ്ധതയിലും അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. വീരമൃത്യു വരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് എന്റെ അനുശോചനം. പരിക്കേറ്റവര്‍ അതിവേഗം സുഖംപ്രാപിക്കട്ടെ എന്നാശംസിക്കുന്നു.
അപകടത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്കൊപ്പമുണ്ടെന്ന് ഇന്ത്യന്‍ സേന പുറത്തിറക്കിയ അനുശോചനക്കുറിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: