Sunday, May 18, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഗള്‍ഫില്‍ നിന്നും അപ്രത്യക്ഷമായ മുഹമ്മദ് ബഷീറും കുടുംബവും മറ്റ് രണ്ട് യുവാക്കളും യെമനിൽ; ഐഎസില്‍ ചേര്‍ന്നോ? എൻഐഎ അന്വേഷിക്കും

തൃക്കരിപ്പൂര്‍ സ്വദേശികളായ ദമ്പതികളും മക്കളും ഉള്‍പ്പെടെ ആറു പേരും മറ്റ് രണ്ടു യുവാക്കളും ഉള്‍പ്പെടെ എട്ട് പേരെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കാണാതായ സംഭവം എന്‍ഐഎ അന്വേഷിക്കും.

Janmabhumi Online by Janmabhumi Online
Dec 22, 2022, 05:41 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കാസര്‍കോട്: തൃക്കരിപ്പൂര്‍ സ്വദേശികളായ ദമ്പതികളും മക്കളും ഉള്‍പ്പെടെ ആറു പേരും മറ്റ് രണ്ടു യുവാക്കളും ഉള്‍പ്പെടെ എട്ട് പേരെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും   കാണാതായ സംഭവം എന്‍ഐഎ അന്വേഷിക്കും. ഇവര്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടോ എന്ന കാര്യമാണ് അന്വേഷിക്കുക.  

കഴിഞ്ഞ രണ്ടുമാസം മുന്‍പ് ഇവരുടെ തിരോധാനം സംബന്ധിച്ച കേന്ദ്രസംഘം നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ ദുരൂഹസാഹചര്യത്തില്‍ യെമനില്‍ കഴിയുന്നതായ വിവരം ലഭിച്ചത്. ചില സൂചനകളുടെ അടിസ്ഥാനത്തില്‍ കേന്ദ്രത്തിലെ പ്രത്യേക അന്വേഷണസംഘം തൃക്കരിപ്പൂരിലെത്തി നിരീക്ഷിച്ചിരുന്നു. 

ഇവര്‍ യമനിലേക്ക്  കടന്നുവെന്ന കാര്യം സ്ഥിരീകരിച്ചതോടെയാണ് ഈ കേസ് എന്‍ഐഎയ്‌ക്ക് വിടാന്‍ തീരുമാനിച്ചത്. കാരണം മുന്‍വര്‍ഷങ്ങളില്‍ ഇതുപോലെ യെമനിലേക്ക് പോയ യുവതികളും യുവാക്കളും ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുകയായിരുന്നു. അതില്‍ ഏഴ് പേര്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഈ സാധ്യത ഉള്ളതിനാലാണ് ഇക്കാര്യം എന്‍ ഐഎ അന്വേഷിക്കുന്നത്. ഉദിനൂര്‍ സ്വദേശി മുഹമ്മദ് ഷബീര്‍, ഭാര്യ റിസ്വാന, ഇവരുടെ നാല് മക്കള്‍ എന്നിവരെയാണ് ദുബായില്‍ നിന്ന് കാണാതായത്.  12 വര്‍ഷമായി യുഎഇയില്‍ കഴിയുകയായിരുന്ന  ഈ കുടുംബത്തെക്കുറിച്ച് കഴിഞ്ഞ നാല് മാസമായി ഒരു വിവരമില്ല. ഇന്നലെ ബന്ധുക്കൾ കാസര്‍ഗോഡ് ചന്തേര പൊലീസില്‍ പരാതി നല്‍കിയിരുന്നു.  

ഈ കുടുംബം യമനിലുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാഴ്ച മുമ്പ് വാട്സ്ആപ്പ് വഴി ചിലരെ കുടുംബം ബന്ധപ്പെട്ടിരുന്നതായി പറയുന്നു. മതപഠനത്തിന് പോയെന്നാണ് വിശദീകരണം. ഇവര്‍ക്ക് ഏതെങ്കിലും തീവ്രവാദികളുമായോ തീവ്രവാദസംഘടനകളുമായോ ബന്ധമുണ്ടെന്ന്  സ്ഥിരീകരിച്ചിട്ടില്ല.

ഇന്ത്യക്കാര്‍ക്ക് യമനിലേക്ക് പോകാന്‍ നിരോധനം നിലനില്‍ക്കേയാണ് ഇവര്‍ യുഎഇയില്‍ നിന്നും കടന്നത്. ഇവര്‍ എങ്ങനെ അവിടെയെത്തി എന്നതാണ് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുക.  

കാസര്‍കോട് പടന്ന സ്വദേശികളായ രണ്ട് യുവാക്കളെയും കാണാതായിട്ടുണ്ട്. ഒരാള്‍ സൗദി വഴിയും മറ്റേയാള്‍ ഒമാനില്‍ നിന്നും യമനില്‍ എത്തിയെന്നുമാണ്  വിവരം. അവിടെ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് കടന്നതായും പറയപ്പെടുന്നു. ഇവരും മതപഠനത്തിന് പോയതാണെന്ന് പറയുന്നു. ഇവര്‍ക്കും തീവ്രവാദികളുമായോ തീവ്രവാദസംഘടനകളുമായോ ബന്ധമില്ല.  

രണ്ട് കേസുകളിലും വിശദമായ അന്വേഷണം നടത്തും. ഇവര്‍ക്ക് തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിക്കുന്നതിന് വേണ്ടിയാണ് കേസ് എന്‍ഐഎയ്‌ക്ക് കൈമാറുന്നത്.

Tags: എൻ‌ഐ‌എകുടുംബംഇസ്ലാമിക് സ്റ്റേറ്റ്Malayaliഗള്‍ഫ്യെമന്‍കേസ്ദേശീയ അന്വേഷണ ഏജന്‍സി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയുടെ പതാക,  വേള്‍ഡ് ബലൂച് വിമന്‍സ് ഫോറം പ്രസിഡന്റ് പ്രൊഫ. നൈല ഖാദ്രി ബലോച്
Article

മലയാളിയുടെയും സ്വപ്നമല്ലേ ബലൂചിന്റെ സ്വാതന്ത്ര്യം?

Kerala

ദല്‍ഹിയില്‍ എംജിഎസ്സിനെ അനുസ്മരിച്ചു

Kerala

പെരുന്നാള്‍ ആഘോഷത്തിന് പോകവെ മൈസൂരുവില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി

India

യുഎഇയിലെ വധശിക്ഷ; മലയാളിയടക്കം രണ്ടുപേരുടെ കബറടക്കം നടന്നു

Kerala

സൈനികരെ വെട്ടിച്ച് ഇസ്രായേൽ അതിർത്തി കടക്കുന്നതിനിടെ മലയാളികൾക്ക് നേർക്ക് വെടിവെപ്പ് : തലയ്‌ക്ക് വെടിയുണ്ടയേറ്റയാൾ ഉടൻ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

തുർക്കിയെ ബഹിഷ്കരിച്ച്  ഐഐടി ബോംബെ ; സർവകലാശാലകളുമായുള്ള ധാരണാപത്രം താൽക്കാലികമായി നിർത്തിവച്ചു

ഹാ… സുന്ദരം ഹനോയ്

താൻ പ്രയോഗിച്ചത് നെഗറ്റീവ് ആയ കാര്യം പോസിറ്റീവ് ആക്കാനുള്ള പ്രസംഗ തന്ത്രം; കേസെടുത്ത പോലീസ് പുലിവാൽ പിടിച്ചെന്നും ജി.സുധാകരൻ

പാക് സൈനിക കേന്ദ്രങ്ങൾ തകർക്കുന്നതിന്റെ പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ട് കരസേന

നിക്ക് ഊട്ടിന്റെ പേര് നീക്കി; നാപാം പെണ്‍കുട്ടിയുടെ ചിത്രത്തിന്റെ ഉടമസ്ഥാവകാശം വിവാദത്തില്‍

ഹയര്‍സെക്കന്‍ഡറി സീറ്റ് പ്രതിസന്ധി: വടക്കന്‍ ജില്ലകളില്‍ 58,571 സീറ്റുകളുടെ കുറവ്

ഏഷ്യന്‍ രാജ്യങ്ങളില്‍ കൊവിഡ്-19 വീണ്ടും വ്യാപകമാകുന്നു

ഇന്ത്യൻ റെയിൽ ​ഗതാ​ഗതത്തിൽ വിപ്ലവം സൃഷ്ടിക്കാൻ വന്ദേഭാരതിനെ വെല്ലുന്ന അമൃത് ഭാരത്, പരിഗണനാപട്ടികയിൽ കേരളം മുന്നിൽ

ചികിത്സാപ്പിഴവ്; കോഴിക്കോട് ഒന്‍പതുമാസം പ്രായമുള്ള ഗർഭസ്ഥ ശിശു മരിച്ചു, ഫറോക്കിലെ സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കൾ

ഹൈദരാബാദിലെ ചാര്‍മിനാറിന് സമീപം വന്‍ തീപിടിത്തം ; 17 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് : നിരവധി പേർ ആശുപത്രിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies