തിരുവനന്തപുരം: ക്രിസ്തുമസ്- പുതുവത്സര യാത്ര തിരക്കുകൾ കണക്കിലെടുത്ത് ജനങ്ങൾക്ക് യാത്ര സൗകര്യപ്രദമാക്കുവാൻ കൂടുതൽ ട്രെയിൻ സർവീസുകൾ അനുവദിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയം. കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് കേന്ദ്ര റെയിൽവേ മന്ത്രിക്ക് ഇന്ത്യൻ റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റികമ്മിറ്റി ബോർഡ് ചെയർമാൻ പി.കെ കൃഷ്ണദാസ് സമർപ്പിച്ച നിവേദനത്തെ തുടർന്നാണ് നടപടി.
ഡിസംബർ 22 മുതൽ ജനുവരി 2, 2023 വരെ കേന്ദ്ര റെയിൽവേ മന്ത്രാലയം ഒന്നാംഘട്ട സ്പെഷ്യൽ ട്രെയിൻ സർവീസുകൾ നടത്തും. ആദ്യഘട്ടം എന്ന നിലയിൽ ദക്ഷിണ റെയിൽവേ 17 സ്പെഷ്യല്‍ ട്രെയിനുകളും, മറ്റ് സോണുകളിൽ നിന്നുള്ള 34 സ്പെഷ്യൽ ട്രെയിനുകളും കേരളത്തിലേക്ക് സർവീസ് നടത്തും. 51 സ്പെഷ്യൽ ട്രെയിനുകളാണ് കേരളത്തിലേക്ക് സർവീസ് നടത്തുന്നത്. എറണാകുളം ജംഗ്ക്ഷൻ- ചെന്നൈ, ചെന്നൈ എഗ്മോർ – കൊല്ലം, എറണാകുളം ജംഗ്ക്ഷൻ-വേളാങ്കണി, എറണാകുളം ജംഗ്ക്ഷൻ- താമ്പ്രം, റൂട്ടുകളിലും തിരിച്ചുമാണ് സ്പെഷ്യൽ ട്രെയിനുകൾ.
ട്രെയിൻ നമ്പർ :- 06021-06022 താമ്പരം – തിരുനെൽവേലി ജംഗഷൻ – ചെന്നൈ എഗ്മോർ സ്പെഷ്യൽ, ട്രെയിൻ നമ്പർ :- 06041 – നാഗർകോവിൽ ജംഗ്ഷൻ സുപ്പർഫാസ്റ്റ് സ്പെഷ്യൽ, ട്രെയിൻ നമ്പർ :- 06046 -06045 എറണാകുളം ജംഗ്ഷൻ – ഡോ. എംജിആർ ചെന്നൈ സെൻട്രൽ – എറണാകുളം ജംഗ്ഷൻ സ്പെഷ്യൽ സർവീസുകൾ നടത്തുവാൻ തീരുമാനം എടുത്തു.
യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൂടുതൽ തീവണ്ടികൾ ആവശ്യം വന്നാൽ സർവീസ് നടത്താൻ തയ്യാറാണെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: