ഇടുക്കി: ഇടുക്കി ജില്ലയിലെ കുമളി അതിര്‍ത്തിയിലെ അയ്യപ്പവാഹനങ്ങള്‍ കടത്തി വിടാന്‍ ആളൊന്നിന് നൂറു രൂപവീതം കൈക്കൂലി വാങ്ങി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍. എഎംവിഐ കെ.ജി. മനോജിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു കൈക്കൂലി വാങ്ങിക്കൊണ്ടിരുന്നത്.
ഇവിടെ മിന്നല്‍ പരിശോധന നടത്തിയ വിജിലന്‍സ് മോട്ടോര്‍ വാഹനവകുപ്പിലെ കൈക്കൂലിക്കാരെ കയ്യോടെ പിടിച്ചു. അയ്യപ്പഭക്തരുടെ വാഹനത്തില്‍ ഡ്രൈവറുടെ വേഷത്തില്‍ എത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥന് ആദ്യം 500 രൂപ കൊടുത്തു. എന്നാല്‍ വാഹനത്തില്‍ പത്ത് പേരുള്ളതിനാല്‍ ആയിരം രൂപ വേണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ വാശിപിടിച്ചു. വിജലന്‍സ് ഉദ്യോഗസ്ഥര്‍ ആയിരം രൂപ നല്കി. പിന്നാലെ ഇടുക്കി വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സംഘം മുറിയിലെത്തി പരിശോധിച്ചു. മുറിയില്‍ നിന്നും 4000 രൂപ കണ്ടെത്തി. പണം അവര്‍ മേശയുടെ താഴെയും ഒളിപ്പിച്ചുവെച്ചിരുന്നതായി കണ്ടെത്തി.
എഎംവിഐ കെ.ജി. മനോജ് മദ്യപിച്ചിരുന്നതായും പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. പാസ് എടുത്ത് അതിര്‍ത്തി കടന്നുവരുന്ന അയ്യപ്പവാഹനങ്ങള്ക്ക് പെര്‍മിറ്റില്‍ സീല്‍ വെയ്ക്കുന്നതിനാണ് ഒരു അയ്യപ്പന് 100 രൂപ വീതം ഈടാക്കിയിരുന്നത്. എഎംവിഐ കെ.ജി. മനോജിനും ഓഫീസ് അസിസ്റ്റന്റ് ഹരികൃഷ്ണനും എതിരെ വകുപ്പുതല നടപടിയെടുക്കാന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: