മുംബൈ: സിനിമകളെ പലതരത്തില്‍ വിവാദകേന്ദ്രമാക്കി മാറ്റി പണം കൊയ്യാന്‍ സിനിമകളുടെ പ്രചാരണം നിര്‍വ്വഹിക്കുന്ന പിആര്‍ ഏജന്‍സികള്‍ പ്രത്യേകം ശ്രമിക്കാറുണ്ട്. മതവികാരം വ്രണപ്പെടുത്തി വിപണി പിടിക്കാനുള്ള ശ്രമം ഇന്ത്യയില്‍ കൂടുതലായി നടക്കുന്നു. സഞ്ജയ് ലീലാ ബന്‍സാലിയുടെ പത്മാവത് എന്ന സിനിമയില്‍ ഇത്തരത്തില്‍ നടന്ന ശ്രമം വന്‍വിജയത്തില്‍ കലാശിച്ചു. മുസ്ലിം രാജാവ് ഹിന്ദു രാജ്ഞിയുമായി വളരെ അടുത്തിടപഴകുന്ന ഒരു സ്വപ്നത്തിന്റെ ചിത്രീകരണമായിരുന്നു ഹിന്ദുക്കളെ ചൊടിപ്പിച്ചത്. അന്ന് ഹിന്ദു സംഘങ്ങലും രജ് പുത് സംഘടനകളുമാണ് ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇത് പത്മാവതിന് ഗുണം ചെയ്തു. അതിലെ നായിക ദീപിക പദുക്കോണായിരുന്നു. അന്ന് 215 കോടി ചെലവ് ചെയ്ത ചിത്രം 586 കോടി കൊയ്തു.
നേരത്തെ ‘ചപക്’ എന്ന തന്റെ സിനിമ മാര്‍ക്കറ്റ് ചെയ്യാന്‍ പൗരത്വ വിരുദ്ധ സമരം നടക്കുന്ന ജെഎന്‍യു കാമ്പസില്‍ ദീപിക പദുക്കോണ്‍ പോയിരുന്നു. ഇടത്-ജിഹാദി പിന്തുണ ഉറപ്പിക്കുകയായിരുന്നു ദീപികയുടെ ലക്ഷ്യം. പക്ഷെ ഈ സിനിമ ബോക്സോഫീസില്‍ ചീറ്റിപ്പോയി. അന്ന് മോദി സര്‍ക്കാരിനെതിരെ പരസ്യനിലപാട് എടുത്ത ദീപികയോടുള്ള വിദ്വേഷം ഇപ്പോഴും ജനങ്ങളിലുണ്ട്.
ഇപ്പോള്‍ പത്താനില്‍ ഇതേ തന്ത്രമാണ് ദീപിക പയറ്റാന്‍ ശ്രമിക്കുന്നത്. ഹിന്ദു വികാരത്തെ വ്രണപ്പെടുത്തുക വഴി ബാക്കിയുള്ള പ്രേക്ഷകരെ മുഴുവന്‍ ആകര്‍ഷിക്കുക. ഒപ്പം ഹിന്ദു അനുകൂലികള്‍ സിനിമയ്ക്കുള്ളില്‍ എന്താണ് നടക്കുന്നതെന്ന് അറിയാന്‍ തിയറ്ററില്‍ വരികയും ചെയ്യും. അങ്ങിനെ രണ്ടു കൂട്ടരെയും തീയറ്ററുകളില്‍ എത്തിച്ച് പണം കൊയ്യാനാണ് ശ്രമം.
പത്താന് വിപണനത്തിന്റെ ഭാഗമായി ദീപികയെ ഷാരൂഖ് ഖാന് ഖത്തറില്‍ എത്തിച്ചിരുന്നു. ഗള്‍ഫ് വിപണി ഒന്നടങ്കം പിടിക്കാനുള്ള ശ്രമമാണിത്.
ബേശറം രംഗ് എന്ന പാട്ടില്‍ (നാണം കെട്ട നിറം എന്ന് അര്‍ത്ഥം) ദീപികയെക്കൊണ്ട് കാവി വസ്ത്രം അണിയിപ്പിച്ചാണ് ലൈംഗികച്ചുവയുള്ള നൃത്തമാടിക്കുന്നത്. ഇത് ബിജെപി നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. ഇത് തന്നെയാണ് പത്താന് സിനിമയുടെ പിആര്‍ ബുദ്ധി ലക്ഷ്യം വെയ്ക്കുന്നത്. ഈ ധ്രൂവീകരണത്തിലൂടെ വന്‍ നേട്ടം കൊയ്യാനാണ് ശ്രമം. ഈ വിവാദം പാട്ടിന്റെ യൂട്യൂബ് വീഡിയോയെ വൈറലാക്കി. പക്ഷെ അത് തിയറ്ററില്‍ പണമായി മാറുമോ എന്നാണ് അറിയേണ്ടത്.
പക്ഷെ അടുത്തിടെ ഹിന്ദു വികാരത്തെ മുറിവേല്പിച്ച രണ്ട് സിനിമകള്‍ ബോക്സോഫീസില്‍ പരാജയപ്പെട്ടു. അമീര്‍ ഖാന്റെ ലാല്‍ സിങ്ങ് ഛദ്ദയും രണ്‍ബീര്‍ കപൂറിന്റെ ബ്രഹ്മാസ്ത്രയും. ബീഫ്. ഇഷ്ടമാണെന്ന രണ്‍ബീര്‍ കപൂറിന്റെ വീഡിയോ ആണ് ബ്രഹ്മാസ്ത്രയ്ക്കെതിരെ ഹിന്ദുവികാരം ഇളക്കിവിട്ടത്. നിങ്ങള്‍ക്ക് എന്നെ ഇഷ്ടമില്ലെങ്കില്‍ എന്റെ സിനിമ കാണേണ്ട എന്ന രണ്‍ബീറിന്റെ ഭാര്യ ആലിയ ഭട്ട് സിനിമ ബഹിഷ്കരിച്ചവരോട് പറഞ്ഞ കമന്റ് വീണ്ടും പ്രകോപനമുണ്ടാക്കിയതോടെ ബ്രഹ്മാസ്ത്ര കൂപ്പുകുത്തി.
പത്താന് സിനിമയ്ക്കെതിരെ ഇപ്പോള്‍ മുസ്ലിം സമൂദായത്തെയും പിആര്‍ ഏജന്‍സി അതിവിദഗ്ധമായി രംഗത്തിറക്കിയതായും പറയുന്നു. സിനിമയില്‍ അശ്ലീലമുള്ളതിനാല് റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് മധ്യപ്രദേശിലെ മുസ്ലിം ഉലമ ബോര്‍ഡും രംഗത്തെത്തിയിട്ടുണ്ട്.
എന്തായാലും ദീപിക പദുക്കോണും പിആര്‍ ഏജന്‍സിയും വീണ്ടും പത്മാവതിന്റ തന്ത്രം പത്താന് വേണ്ടി ഉപയോഗിക്കുന്നത് എങ്ങിനെ വരുമാനത്തില്‍ പ്രതിഫലിക്കും എന്നത് കണ്ടറിയണം. ദിവസേന പുതിയ പ്രകോപനങ്ങള്‍ പത്താന്റെ പേരില്‍ ഇറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ അത് ആസൂത്രിതമാണെന്ന് തിരിച്ചറിയാന്‍ വലിയ ബുദ്ധി ആവശ്യമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: