കൊച്ചി : അധികാര വര്‍ഗ്ഗത്തോട് വാലാട്ടിയും കുരച്ചും നിലപാട് പ്രതികരിക്കുന്ന സാംസ്കാരിക പ്രവര്‍ത്തകര്‍ നായകരല്ല, നായകളാണെന്ന് നാടക- സാഹിത്യ-സാംസ്കാരിക പ്രവര്ത്തകന് ശ്രീമൂലനഗരം മോഹന്‍. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ കാവാലം ശശികുമാറിന്റെ ‘തുന്നിച്ചേര്‍ക്കണമീ ഭൂമി’ എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നായ അതിന് പ്രിയം തോന്നുന്നവരോട് ഇണക്കം ബോധിക്കുന്നവരോട് ചേര്‍ന്നു നിന്ന് വാലാട്ടി, ചാര്‍ച്ച പ്രകടിപ്പിക്കും. വിയോജിപ്പ്, വിരോധം, പ്രതിഷേധം പ്രകടിപ്പിക്കേണ്ടതെന്ന് തോന്നുന്നവരോട് കുരച്ച് ചാടും. അധികാര വര്‍ഗ്ഗത്തോട് വാലാട്ടിയും കുരച്ചും നിലപാട് പ്രതികരിക്കുന്ന സാംസ്കാരിക പ്രവര്‍ത്തകര്‍ നായകരല്ല, നായകളാണ്. സാംസ്കാരിക നായകരില്ല, നായകളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. മുന്‍ ലളിതകലാ അക്കാദമി സെക്രട്ടറിയും കേരള സാഹിത്യ പരിഷത്ത് സംസ്ഥാന സെക്രട്ടറിമാണ് മോഹന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: