തിരുവനന്തപുരം : തിരുവനന്തപുരം നഗരസഭയിലെ പാര്‍ട്ടിക്കാരെ പിന്‍വാതിലിലൂടെ നിയമിക്കുന്നതിനെതിരെ ബിജെപി സമരം തുടരുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്. കത്തു വിവാദത്തിൽ തിരുവനന്തപുരം കോർപറേഷനിൽ സമരം ചെയ്തതിന് അറസ്റ്റുചെയ്ത ബിജെപിയുടെ ഒമ്പത് വനിതാ കൗൺസിലർമാരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.
വെള്ളിയാഴ്ച മേയർ ആര്യാ രാജേന്ദ്രനെ തടയാന്‍ കൗണ്‍സില്‍ ഹാളില്‍ കിടന്ന് പ്രതിഷേധിച്ച ബിജെപി കൗൺസിലർമാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.തുടർന്ന് 9 ബിജെപി വനിതാ കൗൺസിലർമാരെ മേയർ സസ്പെൻഡ് ചെയ്തു. ഇതിൽ പ്രതിഷേധിച്ച് കൗണ്‍സിൽ ഹാളിൽ 24 മണിക്കൂർ ഉപവാസം നടത്താൻ ബിജെപി തീരുമാനിക്കുകയായിരുന്നു. രാത്രി പത്തോടെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെത്തി അറസ്റ്റിനു വഴങ്ങണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ സമരവുമായി മുന്നോട്ടു പോകാനായിരുന്നു കൗൺസിലർമാരുടെ തീരുമാനം.
പത്തരയോടെ മൂന്നു എസിമാരുടെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം കൗൺസിലർമാരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത പ്രവർത്തകരെ നന്ദാവനം എആർ ക്യാംപിലേക്കാണു മാറ്റിയിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ക്ക് ജാമ്യം അനുവദിച്ചു. ഒരു കാരണവശാലും മേയര്‍ക്കെതിരായ സമരം പിന്‍വലിക്കില്ലെന്നും സമരം ശക്തമാക്കുമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്.പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: