തിരുവനന്തപുരം: കോഴ്സുകള്‍ വില്‍ക്കാന്‍ മാതാപിതാക്കളെയും കുട്ടികളെയും പ്രലോഭിപ്പിക്കാന്‍ തട്ടിപ്പിലേര്‍പ്പെടുന്ന എന്ന് ആരോപിച്ച് ദേശീയ ബാലാവകാശ കമ്മീഷന്‍ ബൈജൂസ് സിഇഒ ബൈജൂസ് രവീന്ദ്രന് നോട്ടീസ്.
വിദ്യാര്‍ത്ഥികള്‍ക്ക് ബൈജൂസ് അവരുടെ കോഴ്സുകള്‍ തെറ്റിദ്ധരിപ്പിച്ചും തത്വദീക്ഷയില്ലാതെയും വില്‍ക്കുന്നു എന്ന് ആരോപിച്ച ദേശീയ ബാലാവകാശ കമ്മീഷന്‍ ബൈജൂസ് രവീന്ദ്രനോട് ഡിസംബര്‍ 23ന് നേരിട്ട് ഹാജരാവാന്‍ ആവശ്യപ്പെട്ടു. കുട്ടികളെ കോഴ്സുകള്‍ വാങ്ങുന്നതിന് പ്രേരിപ്പിക്കാന്‍ തട്ടിപ്പിലൂടെ മാതാപിതാക്കളെ ബൈജൂസിന്റെ വില്‍പന സംഘം പ്രലോഭിക്കുന്നതായും ദേശീയ ബാലാവകാശകമ്മീഷന്‍ ആരോപിക്കുന്നു.
മാതാപിതാക്കളെ ബൈജൂസിന്റെ സെയില്‍സ് ടീം തട്ടിപ്പുകള്‍ നടത്തി കോഴ്സുകള്‍ വാങ്ങാന്‍ പ്രേരിപ്പിച്ചുവെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: