തിരുവനന്തപുരം : കെഎസ്ആര്‍ടിസി ജീവനക്കാരുടെ യൂണിഫോം വീണ്ടും കാക്കിയിലേക്ക് മടങ്ങുന്നു. ജനുവരി മുതലാണ് ജീവനക്കാരുടെ യൂണിഫോം പഴയപടി കാക്കിയിലേക്ക് മടങ്ങുക. കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഏറെ നാളുകളായി ഉയര്‍ത്തിയിരുന്ന ആവശ്യമാണ് ഇപ്പോള്‍ നടപ്പിലാകുന്നത്.
എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കെഎസ്ആര്‍ടിസി ജീവനക്കാരുടെ യൂണിഫോം വീണ്ടും പഴയ നിറത്തിലേക്ക് മടങ്ങുന്നത്. മാറ്റം വരുത്തുന്നത് സംബന്ധിച്ച് തൊഴിലാളി യൂണിയനുകളുമായി സിഎംഡി ചര്‍ച്ച നടത്തി. കെഎസ്ആര്‍ടിസിയില്‍ പുതുമയും പ്രൊഫഷണലിസവും കൊണ്ടുവരുന്നതിനായി 2015ലാണ് യൂണിഫോം നിറത്തില്‍ മാറ്റം വരുത്തിയത്. കണ്ടക്ടര്‍മാരുടെയും ഡ്രൈവര്‍മാരുടെയും യൂണിഫോം നീല ഷര്‍ട്ടും കടും നീല പാന്റുമാക്കി. മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് ചാര നിറവും. ഇന്‍സ്പെക്ടര്‍മാരുടേത് മങ്ങിയ വെള്ള ഷര്‍ട്ടും കറുത്ത പാന്റുമാക്കി.
ജനുവരി ഒന്നു മുതല്‍ പുതിയ സര്‍ക്കുലര്‍ പ്രകാരം ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഇന്‍സ്പെക്ടര്‍ക്കും കാക്കി യൂണിഫോമാകും. സീനിയോറിട്ടി തിരിച്ചറിയുന്നതിനായി പ്രത്യേക ബാഡ്ജും ചിഹ്നങ്ങളും നല്‍കും. മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് നീല യൂണിഫോമും നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: