യുണൈറ്റഡ് നേഷന്‍സ്: വാര്‍ത്താസമ്മേളനത്തിനിടെ പാക് മാധ്യമപ്രവര്‍ത്തകന്റെ വായടപ്പിച്ചുള്ള ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിന്റെ മറുപടി വൈറലാകുന്നു. ഇന്ത്യ, കാബൂള്‍, പാകിസ്ഥാന് എന്നിവിടങ്ങളില്‍ നിന്നുള്ള തീവ്രവാദം ദക്ഷിണേഷ്യ എത്രനാള്‍ കാണുമൊയിരുന്നു പാകിസ്ഥാനില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. നിങ്ങള്‍ക്ക് ആളുമാറി, തെറ്റായ മന്ത്രിയോടാണ് ചോദിക്കുന്നത്, പാകിസ്ഥാന് എത്രകാലം തീവ്രവാദം ചെയ്യാന്‍ ഉദ്ദേശിക്കുന്നുവെന്ന് പാകിസ്ഥാന് മന്ത്രി നിങ്ങളോട് പറയുമെന്നായിരുന്നു ജയശങ്കറിന്റെ മറുപടി.
‘ലോക ജനത വിഡ്ഢികളല്ല, ലോകം ഒന്നും മറക്കില്ല, തീവ്രവാദത്തില്‍ ഏര്‍പ്പെടുന്ന രാജ്യങ്ങളെയും സംഘടനകളെയും ലോകത്തിനറിയാം. ചര്‍ച്ച മറ്റെന്തെങ്കിലുമാക്കി മാറ്റിയെന്നു കരുതി അത് ഒളിപ്പിക്കാന്‍ നിങ്ങള്‍ക്കു കഴിയില്ല. ആരെയും തെറ്റിദ്ധരിപ്പിക്കാനാകില്ല. ജനങ്ങള്‍ക്ക് അതു മനസ്സിലായി. അതുകൊണ്ട് ഞാന്‍ ഉപദേശിക്കുന്നത്, സ്വന്തം പ്രവൃത്തികള്‍ കളങ്കരഹിതമാക്കുക. നല്ല അയല്‍ക്കാരനായിരിക്കാന്‍ ശ്രമിക്കുക. സാമ്പത്തിക വളര്‍ച്ച, പുരോഗതി, വികസനം തുടങ്ങി ലോകം ഇന്ന് എന്താണോ ചെയ്യാന്‍ ശ്രമിക്കുന്നത്, അതു പിന്തുടരുക. നിങ്ങളുടെ ചാനല്‍ വഴി ഈ സന്ദേശം എത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നെന്നും ജയശങ്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: