ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ ഉപയോക്താക്കള്‍ക്ക് തുറന്നതും സുരക്ഷിതവും വിശ്വസനീയവും ഉത്തരവാദിത്തമുള്ളതുമായ ഇന്റര്‍നെറ്റ് ഉറപ്പാക്കുന്നത് ലക്ഷ്യമിടുന്നുവെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് & ഐടി, നൈപുണ്യ വികസന, സംരംഭകത്വ വകുപ്പ് സഹമന്ത്രി ലോക്സഭയില്‍ അറിയിച്ചു.
വിവിധ സൈബര്‍ സുരക്ഷാ ഭീഷണികളെക്കുറിച്ച് സര്‍ക്കാരിന് പൂര്‍ണ്ണമായും അവബോധമുണ്ടെന്നും അതിന്റെ അടിസ്ഥാനത്തില്‍ പൗരന്മാരുടെ ഭയാശങ്കകള്‍ ലഘൂകരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ലോക്സഭാ അംഗം ഡോ. സുകാന്ത മജുംദാറിന്റെ ചോദ്യത്തിന് മറുപടിയായി നല്‍കുകയായിരുന്നു സഹമന്ത്രി.
ഏറ്റവും പുതിയ സൈബര്‍ ഭീഷണികള്‍ / കേടുപാടുകള്‍ എന്നിവയില്‍ നിന്നും കമ്പ്യൂട്ടറുകളെയും നെറ്റ്വര്‍ക്കുകളെയും പരിരക്ഷിക്കുന്നതിനുള്ള പ്രതിരോധ നടപടികളെക്കുറിച്ചുള്ള ജാഗ്രത്താ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സിഇആര്‍ടിഇന്‍) നല്കി വരുന്നു. സൈബര്‍ ലോകത്തെ ഫിഷിംഗ് ആക്രമണങ്ങളില്‍ നിന്നും ഉപയോക്താക്കള്‍ക്ക് അവരുടെ ഡെസ്ക്ടോപ്പുകളും മൊബൈല്‍ ഫോണുകളും സുരക്ഷിതമാക്കുന്നതിനുള്ള സുരക്ഷാ നുറുങ്ങുകളും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ക്ഷുദ്ര പ്രോഗ്രാമുകളും അവ നീക്കം ചെയ്യുന്നതിനുള്ള സൗജന്യ ടൂളുകളും കണ്ടെത്തുന്നതിനും പൗരന്മാര്ക്ക് മികച്ച സൈബര്‍ സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കുന്നതിന് സൈബര്‍ സ്വച്ഛതാ കേന്ദ്രം (ബോട്ട്നെറ്റ് ക്ലീനിംഗ് ആന്‍ഡ് മാല്‍വെയര്‍ അനാലിസിസ് സെന്റര്‍) സെര്‍ട്ട് ഇന്‍ നു കീഴില്‍ പ്രവര്‍ത്തിക്കുന്നു. പുറമെ, സെര്‍ട്ട് ഇന്‍ അതിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെയും വെബ്സൈറ്റുകളിലൂടെയും സൈബര്‍ സുരക്ഷയെയും സുരക്ഷയെയും കുറിച്ചുള്ള വിവരങ്ങള്‍ പതിവായി പ്രചരിപ്പിക്കുകയും സുരക്ഷാ നുറുങ്ങുകള്‍ പങ്കിടുകയും ചെയ്യുന്നുമുണ്ട്.
സെര്‍ട്ട് ഇന്നും റിസര്‍വ് ബാങ്കും സംയുക്തമായി ഡിജിറ്റല്‍ ഇന്ത്യ പ്ലാറ്റ്ഫോമിലൂടെ ‘സാമ്പത്തിക തട്ടിപ്പുകളെ സൂക്ഷിക്കുക, ശ്രദ്ധിക്കുക’ എന്ന വിഷയത്തില്‍ സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണ കാമ്പയിന് നടത്തുന്നുണ്ട്. പൊതുജനങ്ങള്‍ക്കിടയില്‍ രാജ്യമെങ്ങും സാമ്പത്തിക വിദ്യാഭ്യാസ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി റിസര്‍വ്വ് ബാങ്ക് 2016 മുതല്‍ എല്ലാ വര്‍ഷവും സാമ്പത്തിക സാക്ഷരതാ വാരം സംഘടിപ്പിക്കുന്നു. ‘ഡിജിറ്റല്‍ ആവുക, സുരക്ഷിതരാവുക’ എന്നതായിരുന്നു ഈ വര്‍ഷത്തെ സാമ്പത്തിക സാക്ഷരതാ വാരത്തിന്റെ പ്രമേയം. ഡിജിറ്റല്‍ ഇടപാടുകളെക്കുറിച്ചുള്ള അവബോധം, ഡിജിറ്റല്‍ ഇടപാടുകളുടെ സുരക്ഷ, ഉപഭോക്താക്കളുടെ സംരക്ഷണം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് 2022 ഫെബ്രുവരി 1418 നും ഇടയില്‍ ഇത് സംഘടിപ്പിക്കപ്പെടുകയുണ്ടായി.
ഇലക്ട്രോണിക് / ഡിജിറ്റല്‍ ഇടപാടുകളുമായി ബന്ധപ്പെട്ട സുരക്ഷാ, അപകടസാധ്യത ലഘൂകരണ നടപടികളുമായി ബന്ധപ്പെട്ട് ആര്‍ബിഐ വിവിധ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കാര്‍ഡ് ഇടപാടുകള്‍ സുരക്ഷിതമാക്കല്‍, ഇന്റര്‍നെറ്റ് ബാങ്കിങ്, ഇലക്ട്രോണിക് പേയ്മെന്റുകള്‍, എടിഎം ഇടപാടുകള്‍, പ്രീപെയ്ഡ് പേയ്മെന്റ് ഉപകരണങ്ങള്‍ (പിപിഐകള്‍) വഴിയുള്ള ഇടപാടുകള്‍ സുരക്ഷിതമാക്കല്‍, അംഗീകൃത ബാങ്കിംഗ് ഇതര സ്ഥാപനങ്ങള്‍ നല്കുന്ന പിപിഐകള്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ബാങ്കിംഗ് ഇടപാടുകളിന്മേല് ഉപഭോക്തൃ ബാധ്യത പരിമിതപ്പെടുത്തല്‍, ഇമെയില്‍ വഴിയുള്ള തട്ടിപ്പുകളില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കല്‍ തുടങ്ങിയവ നടപടികളും കൈക്കൊണ്ടിട്ടുണ്ട്. രാജീവ് ചന്ദ്രശേഖര്‍ ലോക്സഭയില്‍ അറിയിച്ചു.
ഇലക്ട്രോണിക്സ് , ഐ ടി മന്ത്രാലയവും വിവര സുരക്ഷാ അവബോധം സൃഷ്ടിക്കുന്നതിനുള്ള വിവിധ പരിപാടികള്‍ നടത്തി വരുന്നു. വിവര സുരക്ഷയെക്കുറിച്ച് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും സാധാരണ ഉപയോക്താക്കള്‍ക്കുമായി പ്രത്യേകം പുസ്തകങ്ങളും വീഡിയോകളും ഓണ്‍ലൈന്‍ സാമഗ്രികളും മന്ത്രാലയം വികസിപ്പിച്ചെടുത്തിട്ടുണ്ട്. അവ www.infosecawareness.in, www.csk.gov.in തുടങ്ങിയ പോര്‍ട്ടലുകളിലൂടെ പ്രചരിപ്പിക്കപ്പെടുന്നു, രാജീവ് ചന്ദ്രശേഖര്‍ സഭയെ അറിയിച്ചു.
സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ നോഡല്‍ പോയിന്റായി ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ െ്രെകം കോര്‍ഡിനേഷന്‍ സെന്ററിനെ നിശ്ചയിച്ചിട്ടുണ്ട്. പൗരന്മാര്ക്ക് അവരുടെ സ്വന്തം ഭാഷയില്‍ ഓണ്‍ലൈനായി പരാതികള്‍ സമര്‍പ്പിക്കുന്നതിനും സഹായം ലഭിക്കുന്നതിനും 1930 എന്ന ടോള്‍ ഫ്രീ നമ്പര്‍ പ്രവര്‍ത്തനക്ഷമമാക്കി. സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിന് @cyberDost എന്ന ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയും റേഡിയോ കാമ്പെയ്നിലൂടെയും പ്രചരിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ആഭ്യന്തര മന്ത്രാലയവും സ്വീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: