ശിവഗിരി: ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയായി സ്വാമി ശുഭാംഗനന്ദയെ ധര്‍മ്മ സംഘം ട്രസ്റ്റ് ബോര്‍ഡ് യോഗം തെരഞ്ഞെടുത്തു. സെക്രട്ടറിയായിരുന്ന സ്വാമി ഋതംഭരാന്ദ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് ശുഭാംഗാനന്ദ സ്വാമി തെരഞ്ഞെടുക്കപ്പെട്ടത്. സ്വാമി നിലവില്‍ ചെമ്പഴന്തി ഗുരുകുലം സെക്രട്ടറിയാണ്. നേരത്തെ ശിവഗിരി മഠത്തിന്റെ പോഷക സംഘടന ഗുരുധര്‍മ്മ പ്രചരണ സഭയുടെ സെക്രട്ടറി സ്ഥാനവും വഹിച്ചിരുന്നു.
കോട്ടയം ജില്ലയില്‍ പാലാ രാമപുരം പന്തലാനിക്കല്‍ ബാലകൃഷ്ണന്റെയും ജാനകിയമ്മയുടെയും മകനായി 1964 കോഴിക്കോട് തിരുവമ്പാടിയിലായിരുന്നു ജനനം. പൂര്‍വ്വാശ്രമത്തില്‍ വത്സരാജ് എന്നായിരുന്നു പേര്. തിരുവമ്പാടി സേക്രട്ട് ഹാര്‍ട്ട് ഹൈസ്‌ക്കൂളിലെ പഠന ശേഷം കോടഞ്ചേരി ഗവണ്‍മെന്റ് ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളജില്‍ ഉപരിപഠനം നടത്തി. 1986 ല്‍ ശിവഗിരി ബ്രഹ്മവിദ്യാലയത്തില്‍ ചേര്‍ന്ന് ഏഴു വര്‍ഷ പഠനം പൂര്‍ത്തിയാക്കി 1993 ല്‍ ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റായിരുന്ന ശാശ്വതീകാനന്ദ സ്വാമിയില്‍ നിന്നും സന്യാസം സ്വീകരിച്ചു സ്വാമി ശുഭാംഗാനന്ദയായി.
1994 ല്‍ ശിവഗിരി മഠം ശാഖാസ്ഥാപനമായ കോട്ടയം കുറിച്ചി അദൈ്വതവിദ്യാശ്രമം സെക്രട്ടറിയായി. 2001 ല്‍ ധര്‍മ്മ സംഘം ട്രസ്റ്റ് ബോര്‍ഡ് അംഗമായപ്പോള്‍ പ്രായം മുപ്പത്തിയേഴ് വയസ്സ്. ബോര്‍ഡിലെ പ്രായം കുറഞ്ഞയാളായിരുന്നു സ്വാമി. 2008 ല്‍ വീണ്ടും ട്രസ്റ്റ് ബോര്‍ഡ് അംഗമായി. അക്കൊല്ലം തന്നെ തൃശ്ശൂര്‍ പൊങ്ങണംകാട് ശ്രീനാരായണ സേവാമന്ദിരത്തിന്റെ സെക്രട്ടറിയുടെ ചുമതലയും ഏറ്റെടുത്ത്. 2009 ല്‍ പെരിങ്ങോട്ടുകര ശ്രീനാരായണ സോമശേഖര ക്ഷേത്രത്തിന്റെയും സെക്രട്ടറി സ്ഥാനവും സ്വാമിക്കായി. കൂര്‍ക്കഞ്ചേരിയിലെ വിവിധ ശ്രീനാരായണവിദ്യാലയങ്ങളുടെ കോര്‍പ്പറേറ്റ് മനേജരായി നിയോഗിക്കപ്പെട്ടു. ഏഴു തവണ ശിവഗിരി തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു.
2014 മുതല്‍ ഗുരുദേവന്റെ ജന്മം കൊണ്ടു പുണ്യം നിറഞ്ഞ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം സെക്രട്ടറിയായി ചുമതലയേറ്റ സ്വാമി നേരത്തെ ചുമതല വഹിച്ചിരുന്ന കേന്ദ്രങ്ങളിലെന്ന പോലെ ഇവിടെയും വന്‍ വികസനങ്ങള്‍ നടപ്പിലാക്കുന്നതില്‍ ശ്രദ്ധാലുവായി.
കുറിച്ചി അദൈ്വത വിദ്യാശ്രമത്തില്‍ സെക്രട്ടറിയുടെ ചുമതല ഏല്‍ക്കുമ്പോള്‍ മുടങ്ങി കിടന്ന ശ്രീനാരായണ തീര്‍ത്ഥര്‍ സ്വാമി ഓഡിറ്റോറിയം പൂര്‍ത്തികരിക്കുകയുണ്ടായി ഒപ്പം വര്‍ഷംതോറും തീര്‍ത്ഥര്‍ സ്വാമിയുടെ ജയന്തി ആഘോഷം വിപുലമായ രീതിയല്‍ സംഘടിപ്പാക്കാനും സ്വാമിക്കായി. പൊങ്ങണംകാട് ആശ്രമം ചുമതല നിര്‍വഹിച്ചപ്പോള്‍ ആശ്രമവും ക്ഷേത്രവും പുനരുദ്ധരിക്കുകയുണ്ടായി പെരിങ്ങോട്ട് കര ആശ്രമത്തിലും തന്റെ കര്‍മ്മ ശേഷി സ്വാമി വിനിയോഗിച്ചു. ദേശവാസികളുടെ സഹകരണത്തോടു കൂടി കോടികളുടെ വികസനം നടപ്പിലാക്കി.
ചെമ്പഴന്തി ഗുരുകുലത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ പങ്കാളിത്തോടെ പണികഴിപ്പിച്ച അന്തര്‍ദേശീയ ശ്രീനാരായണ കണ്‍വന്‍ഷന്‍ സെന്റര്‍ ശുംഭാഗാനന്ദ സ്വാമിയുടെ പ്രവര്‍ത്തന മേഖലയില്‍ എക്കാലവും ശ്രദ്ധിക്കപ്പെടും ശിവഗിരി മഠത്തിന്റെ വികസനകാര്യങ്ങളില്‍ ഒട്ടേറെ സംഭാവനകള്‍ സമര്‍പ്പിക്കാന്‍ കഴിയുമെന്നു ശ്രീനാരായണ സമൂഹത്തിന് ഏറെ വിശ്വസമുണ്ട്. തീര്‍ത്ഥാടന നവതിയുടെ സമാപനമാണ് ചുമതലയേറ്റ് വേളയില്‍ സ്വാമിയുടെ പ്രധാന ദൗത്യം.
ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ട്രസ്റ്റ് ബോര്‍ഡ് യോഗം ശുംഭാഗനന്ദ സ്വാമിയെ തെരഞ്ഞെടുത്തതിനെ തുടര്‍ന്ന് മഹാസമാധിയില്‍ സത്യപ്രതിജ്ഞ നടന്നു. സച്ചിദാനന്ദ സ്വാമി പ്രതിജ്ഞ ചൊല്ലികൊടുത്തു. സ്ഥാനമൊഴിഞ്ഞ സെക്രട്ടറി സ്വാമി ഋതംഭാരനന്ദ രേഖകള്‍ കൈമാറി. സ്വാമി വിശുദ്ധാനന്ദ, സ്വാമി പരാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, സ്വാമി സാന്ദ്രനന്ദ, സ്വാമി ബോധിതീര്‍ത്ഥ, സ്വാമി വിശാലാനന്ദ, സ്വാമി സദ്രുപാനന്ദ, തുടങ്ങി ബോര്‍ഡ് അംഗങ്ങളും ശിവഗിരി മഠം പി.ആര്‍.ഒ ഇ.എം. സോമനാഥന്‍ ഗുരുധര്‍മ്മ പ്രചരണ സഭ രജിസ്ട്രാര്‍ അഡ്വ. പി.എം. മധു, വൈസ് പ്രസിഡന്റ് അനില്‍ തടാലില്‍, ജോയിന്റ് രജിസ്ട്രാര്‍ സി.റ്റി. അജയകുമാര്‍ വര്‍ക്കല മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ. പി.എം.ലാജി, തുടങ്ങിയവരും ഭക്ത ജനങ്ങളും പങ്കെടുത്തു. പിന്നാലെ ഓഫീസിലെത്തി ചുമതല ഏറ്റു.
ഇക്കാഴിഞ്ഞ ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടു ലഭിച്ചതും ശുഭാംഗാനന്ദ സ്വാമിക്കായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: