തിരുവനന്തപുരം: തിരുവനന്തപുരത്തുളള കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനവും ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ റൂട്ട് ക്രോപ്സും സംയുക്തമായി ഡിസംബര്‍ 15 മുതല്‍ 17 വരെ സ്മാര്‍ട്ട് കൃഷി ദേശീയ ശില്പശാല നടത്തും. കാര്‍ഷിക മേഖലയില്‍ നിര്‍മിത ബുദ്ധി അധിഷ്ഠിത സ്മാര്‍ട്ട് കൃഷിയുടെ നിലവിലുളള സാങ്കേതികവിദ്യകളെക്കുറിച്ച് വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി ദേശീയതല ചര്‍ച്ചയും ഭാവി പദ്ധതികളും രൂപപ്പെടുത്തുകയാണ് ശില്പശാലയുടെ മുഖ്യ ലക്ഷ്യം.
ശ്രീകാര്യത്തുളള സിടിസിആര്‍ ഐയില്‍ ഡിസംബര്‍ 15ന് സംസ്ഥാന കൃഷിവകുപ്പ് ഡയറക്ടര്‍ ടി.വി സുഭാഷ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ സിടിസി ആര് ഡെപ്യുട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. എ.കെ. സിംഗ്, സിടി.സിആര്‍.ഐ ഡയറക്ടര്‍ ഡോ. എം.എന്‍ ഷീല, കോഴിക്കോട് സി.ഡബ്ലൂ ആര് ഡി എം ഡയറക്ടര്‍ ഡോ. മനോജ് സാമുവല്‍ എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: