രാഹുല്‍ മാധവ്, അപ്പാനി ശരത്,നിയ, ഡയാന ഹമീദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുല്‍ കൃഷ്ണ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘അപ്പോസ്തലന്മാരുടെ പ്രവൃത്തികള്‍’ എന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസായി. കുട്ടി അഖില്‍ അവതരിപ്പിക്കുന്ന അമര്‍ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസായത്.
1995ല്‍ തുടങ്ങി 2022ല്‍ അവസാനിക്കുന്ന ‘അപ്പോസ്തലന്മാരുടെ പ്രവൃത്തികള്‍’, ഒരു മനുഷ്യന്റെ ഉള്ളിലെ നെഗറ്റീവ് സൈഡ് തുറന്നു കാണിക്കുന്ന ക്രൈം ത്രില്ലര്‍ ചിത്രമാണ്. സുധീര്‍ കരമന, ബിജുക്കുട്ടന്, കിടിലം ഫിറോസ്, നോബി മാര്‍ക്കോസ്, ജോമോന് ജോഷി, നെല്‍സണ്‍, റിയാസ്, കുട്ടി അഖില്‍, മനു വര്‍മ, സാബു,നന്ദന, ഗോപിക തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. എല്‍ ത്രി എന്റര്‍ടൈയ്മെന്റിന്റെ സഹകരണത്തോടെ സൈന ലിജു രാജ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സജീം നിര്‍വഹിക്കുന്നു.
അനില്‍ പനച്ചൂരാന്, സന്തോഷ് പേരാളി, കെ.സി. അഭിലാഷ്, രാഹുല്‍ കൃഷ്ണ എന്നിവരുടെ വരികള്‍ക്ക് ജോസ് ബാപ്പയ്യാ സംഗീതം പകരുന്നു. ഗായകര്‍- ജാസി ഗിഫ്റ്റ്, സുനിത സാരഥി, അരവിന്ദ് വേണുഗോപാല്‍, ഇഷാന് ദേവ്, ജോസ് സാഗര്‍, അന്‍വര്‍ സാദിഖ്. ലിജു രാജ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ഒമ്പതു ആക്ഷന്‍ രംഗങ്ങളും നാല് ഗാനങ്ങളുമുണ്ട്.
പ്രൊജക്റ്റ് ഡിസൈനര്‍- എന്‍.എസ്. രതീഷ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- അജയഘോഷ് പരവൂര്‍, കല- അജി പയ്ച്ചിറ, മേക്കപ്പ്- പ്രദീപ് വിതുര, വസ്ത്രാലങ്കാരം- സുരേഷ് ഫിറ്റ്വെല്, സ്റ്റില്‍സ്- ശാലു പേയാട്, ഡിസൈന്‍- ഇഷാന് പ്രൊമോഷന്‍സ്, എഡിറ്റര്‍- ബാബുരാജ്, ബിജിഎം- ജോസ് ബാപ്പയ്യാ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഷാന്‍ തന്‍ഹ, അസോസിയേറ്റ് ഡയറക്ടര്‍- വിഷ്ണു, ജെറോഷ്, കൊറിയോഗ്രാഫര്‍- മനോജ് ഫിടാക്, ദിലീപ് ഖാന്. പിആര്‍ഒ- എ.എസ്. ദിനേശ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: