തിരുവനന്തപുരം: സനാതന ധര്‍മ്മത്തിന്റെ പ്രചരണാര്‍ത്ഥം അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന കേരള ഹിന്ദൂസ് ഓഫ് നേര്‍ത്ത് അമേരിക്ക ജനുവരി 28 ന് കേരളത്തില്‍ ഹിന്ദു കോണ്‍ക്ളേവ് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വ്യത്യസ്ഥ വിഷയങ്ങളില്‍ നടക്കുന്ന സെമിനാറിലും ചര്‍ച്ചകളിലും പ്രമുഖര്‍ പങ്കെടുക്കും. നേതൃ സമ്മേളനം, ബിസിനസ്സ് മീറ്റ,് സ്ക്കോളര്‍ഷിപ്പ് വിതരണം, അമ്മകൈ നീട്ടം വിതരണം, പുരസ്ക്കാര സമര്‍പ്പണം, ആദരിക്കല്‍ ചടങ്ങ് എന്നിവ നടക്കും. മസ്ക്കറ്റ് ഹോട്ടലില്‍ രാവിലെ 10 മണിക്ക് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന് പരിപാടി ഉദ്ഘാടനം ചെയ്യും.
വേള്‍ഡ് ഹിന്ദു പാര്‍ലെമെന്റിന്റെ നേതൃസമ്മേളനമാണ് ആദ്യം. തുടര്‍ന്ന് ബിസിനസ്സ് മീറ്റ്. പ്രൊഫഷണല്‍ കോഴ്സിനു പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്ന സ്കോളര്‍ഷിപ്പിന്റെ വിതരണവും പാവപ്പെട്ട അമ്മമാര്‍ക്ക് ഏര്‍പ്പെടുത്തുന്ന പെന്ഷന് പദ്ധതിയായ അമ്മകൈനീട്ടം വിതരണവും നടക്കും. ഹൈന്ദവ ധര്‍മ്മപ്രചാരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന തന്ത്രിമാര്‍, കലാകാരന്മാര്, പ്രഭാഷകര്‍ , തുടങ്ങിയവരെ ആദരിക്കും. മമ്മിയൂര്‍ ക്ഷേത്രത്തിലെ ജീവനക്കാരനും പാചകത്തിനിടയിലും ഭക്തിഗാനം ആലപിച്ച് വാര്‍ത്തയില്‍ ഇടം നേടിയ ആളുമായ ഗുരുവായൂര്‍ കൃഷ്ണനെ ഭക്ത പുരസ്ക്കാരം നല്കി ആദരിക്കും . വേദ സാഹിത്യത്തിന്റെ ധര്‍മ്മ സന്ദേശം രചനകളിലൂടെ പ്രതിഫലിപ്പിക്കുന്ന മലയാളി സാഹിത്യകാരന് നല്കുന്ന ആര്‍ഷദര്‍ശന പുരസ്ക്കാരം സമാപന ചടങ്ങില്‍ വിതരണം ചെയ്യും. അക്കിത്തം, സി രാധാകൃഷ്ണന് എന്നിവര്‍ക്കായിരുന്നു മുന്‍വര്‍ഷങ്ങളില്‍ പുരസ്ക്കാരം ലഭിച്ചത്. സി രാധാകൃഷ്ണന് അധ്യക്ഷനായ പുരസ്ക്കാര സമിതി ജേതാവിനെ നിശ്ചയിക്കും. പ്രൊഫഷണല്‍ സേ്കോളര്ഷിപ്പിനുള്ള അപേക്ഷകള്‍ ഡിസംബര്‍ 30 വരെ സ്വീകരിക്കും.കെ എച്ച് എന്‍ എ ട്രസ്ററി ബോര്‍ഡ് ചെയര്മാന് രാംദാസ് പിള്ള, വേള്‍ഡ് ഹിന്ദു പാര്‍ലെമെന്റെ ചെയര്മാന് മാധവന് ബി നായര്‍ എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.
കുമ്മനം രാജശേഖരന്, ജി രാജ്മോഹന്‍, സൂര്യ കൃഷ്ണമൂര്‍ത്തി എന്നിവരുടെ നേതൃത്വത്തിലുള്ള സ്വാഗത സംഘമാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.
വ്യത്യസ്ഥങ്ങളായ വിവിധ പരിപാടികളാണ് ജി കെ പിള്ളയുടെ നേതൃത്വത്തിലുളള ഭരണസമിതി നടപ്പാക്കിവരുന്നതെന്നും രാംദാസ് പിള്ള പറഞ്ഞു. അമ്മമാരുടെ കൂട്ടായ്മയായ മൈഥിലി മാ ആണ് അതിലൊന്ന്. അമേരിക്കയിലേക്ക് ആദ്യകാലത്ത് കുടിയേറിയവരായ നൂറിലധികം അമ്മമാര്‍ വെള്ളിയാഴ്ച സൂമില്‍ ഒത്തുചേര്‍ന്ന് ലളിതാ സഹസ്രനാമം ചൊല്ലും. നവംബറില്‍ ദേശീയ കണ്വന്ഷന് നടക്കുമ്പോള്‍ ഒരുകോടി അര്‍ച്ചന പൂര്‍ത്തിയാക്കും. കേരളത്തിലെ പാവപ്പെട്ട അമ്മമാര്‍ക്ക് ഏര്‍പ്പെടുത്തിയ വിഷുകൈനീട്ടം പെന്ഷന് പദ്ധയിയാണ് മറ്റൊന്ന്. പ്രതിമാസം 1000 രൂപ വീതം 270 പേര്‍ക്ക് പെന്ഷന് നല്കിവരുന്നു. അമേരിക്കയില്‍ ജനിച്ചുവളരുന്ന മലയാളികുട്ടികളെ മുഖ്യധാരയിലേയക്ക് കൊണ്ടുവരാനും പ്രൊഫഷലുകള്‍ക്ക് ദിശാബോധം നല്കാനുമായി എച്ച് കോര്‍, കഥകളിലൂടെ സംസ്ക്കാരവും പാരമ്പര്യവും സംസ്കൃതിയും പഠിപ്പിക്കാന്‍ കിഡ്സ് ഫോറം, ഭാരത സ്ത്രീകളുടെ തനതു വസ്ത്രമായ സാരി അണിഞ്ഞ് 500 വനിതകള്‍ പങ്കെടുക്കുന്ന ജാനകി ഷോ, പ്രമുഖ ക്ഷേത്രങ്ങളിലെ പ്രസാനം നേരിട്ട് അമേരിക്കയിലെ ഭക്തര്‍ക്ക് ലഭ്യമാക്കാന്‍ ടെബിള്‍ ബോര്‍ഡ്, കളിരി- യോഗാ കഌസ്സുകള്‍ എന്നിവയൊക്കെ നടന്നുവരുന്നതായി രാംദാസ് പിള്ള പറഞ്ഞു
ഭാരവാഹികളായ പി ശ്രീകുമാര്‍, ഗാമാ ശ്രീകുമാര്‍, ശശിധരന് പിള്ള, പൊടിയമ്മപിള്ള എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: