Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ജി20ലെ തൊഴിലാളിവര്‍ഗത്തിന്റെ കരുത്ത്

ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ സാമൂഹ്യസുരക്ഷയുടെയും സാമൂഹ്യസംരക്ഷണത്തിന്റെയും പരിരക്ഷ വര്‍ധിപ്പിക്കലും എല്‍-20ന്റെ ശ്രദ്ധയില്‍വരും. സാമൂഹ്യസുരക്ഷ എന്നതു കാലത്തിനനുസരിച്ചു രൂപവും നിര്‍വചനവും മാറിയ ചലനാത്മക ആശയമാണ്. ദ്രുതഗതിയിലുള്ള സാങ്കേതിക മാറ്റങ്ങള്‍ സാമൂഹ്യസുരക്ഷയുടെയും സംരക്ഷണത്തിന്റെയും പുതിയ മാനങ്ങള്‍ കണ്ടെത്തേണ്ടത് അനിവാര്യമാക്കിയിരിക്കുന്നു. 'ഗിഗ് ആന്‍ഡ് പ്ലാറ്റ്‌ഫോം വര്‍ക്ക്' ഉയര്‍ന്നുവന്നതോടെ, സ്ഥാപനങ്ങളുടെ കാലാവധി ചുരുങ്ങുകയും പുതിയതരത്തിലുള്ള തൊഴിലുടമ-തൊഴിലാളി ബന്ധത്തിലേക്കു പോകുകയും ചെയ്തു. അക്കാര്യത്തെക്കുറിച്ചുള്ള അവബോധം ഇപ്പോഴും പ്രാരംഭഘട്ടത്തിലാണ്. ഒന്നാം വ്യാവസായിക വിപ്ലവത്തിനുശേഷം ഉയര്‍ന്നുവന്നതും രണ്ടാം വ്യാവസായിക വിപ്ലവകാലത്തു പക്വത പ്രാപിച്ചതുമായ തൊഴില്‍ബന്ധിത സാമൂഹ്യസുരക്ഷയുടെ നിയമങ്ങള്‍ വ്യവസായം 4.0 കാലഘട്ടത്തില്‍ തിരുത്തിയെഴുതേണ്ടതുണ്ട്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 12, 2022, 05:00 am IST
in Main Article

ഹിരണ്മയ് പാണ്ഡ്യ

(ഭാരതീയ മസ്ദൂര്‍ സംഘ് (ബിഎംഎസ്) ദേശീയ അധ്യക്ഷനും ലേബര്‍-20 അധ്യക്ഷനുമാണ് ലേഖകന്‍)

ആഗോളതലത്തില്‍ പൊതുജനാരോഗ്യമേഖലയിലുള്ള വെല്ലുവിളികളെയും അന്തരങ്ങളെയും കുറിച്ചുള്ള മുന്നറിയിപ്പുമായാണു കൊവിഡ്19 വ്യാപിച്ചത്. മഹാമാരി സൃഷ്ടിച്ച ആഘാതം ദേശീയ-അന്തര്‍ദേശീയ വിപണികളെ ഒന്നുപോലെ ബാധിച്ചു. ശാസ്ത്രസമൂഹം, ആരോഗ്യപ്രവര്‍ത്തകര്‍, നയആസൂത്രകര്‍, അവബോധമുള്ള പൗരന്മാര്‍ എന്നിവരുടെ കൂട്ടായ പ്രയത്‌നങ്ങളിലൂടെ നാം ഒരുപരിധിവരെ പിടിച്ചുനിന്നു. എന്നാല്‍, ഉയര്‍ന്ന പണപ്പെരുപ്പനിരക്ക്, റഷ്യ-യുക്രൈന്‍ സംഘര്‍ഷം തുടങ്ങി ലോകമെമ്പാടുമുണ്ടായ ചില സംഭവവികാസങ്ങള്‍ തിരിച്ചുവരവിനു വിഘാതമായി. തൊഴില്‍വിപണിയിലെ അസമത്വത്തിലും വര്‍ധനയുണ്ടായി. തൊഴിലാളികളുടെയും സ്ഥാപനങ്ങളുടെയും അനുപാതത്തിലെ പ്രതിസന്ധികളെത്തുടര്‍ന്നാണ് ഇതു സംഭവിച്ചത്. വികസിത-വികസ്വര സമ്പദ്‌വ്യവസ്ഥകള്‍ തമ്മിലുള്ള അന്തരം വര്‍ധിക്കുന്നതിനും ഇതിടയാക്കി. അതേസമയം, ഗവണ്മെന്റുകളുടെയും പൗരസമൂഹത്തിന്റെയും കൂട്ടായ ശ്രമങ്ങള്‍ വിഭവങ്ങളുടെ സന്തുലിതവിതരണത്തിനുള്ള പാലമായി വര്‍ത്തിച്ചു. ഉദാഹരണത്തിന്, ലോക്ക്ഡൗണ്‍ കാലയളവില്‍ സാമൂഹ്യസംരക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്, ഈ പ്രയാസമേറിയ സമയത്തു തളരാതെ മുന്നോട്ടുപോകാന്‍ ജനങ്ങളെ സഹായിച്ചു. ജോലി നഷ്ടപ്പെടുകയോ ശമ്പളം വെട്ടിക്കുറയ്‌ക്കപ്പെടുകയോ ചെയ്ത തൊഴിലാളികളുടെ കാര്യത്തിലും ഇതുതന്നെയാണു സംഭവിച്ചത്. ഗവണ്മെന്റും സിവില്‍ സമൂഹവും തമ്മിലുള്ള ഈ യോജിപ്പാണു പ്രതിസന്ധിഘട്ടങ്ങളില്‍ ആശ്വാസമായത്. മാത്രമല്ല, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആശ്വാസം പകരുന്നതിനുള്ള നയപരമായ പ്രവര്‍ത്തനങ്ങള്‍ക്കും ഇതു സഹായകമായി.  

എങ്കിലും, ഇനിയുമേറെക്കാര്യങ്ങള്‍ നമുക്കു ചെയ്യേണ്ടതുണ്ട്.  സ്ഥിതിഗതികള്‍ വിലയിരുത്താനും ഈ വെല്ലുവിളികളുടെ തീവ്രത വിലയിരുത്താനും ദേശീയ-അന്തര്‍ദേശീയ തലത്തില്‍ നമ്മുടെ പ്രതിബദ്ധതകള്‍ പുതുക്കാനും ഇന്ത്യയുടെ ജി20 അധ്യക്ഷപദവി അവസരമേകുന്നു. ശക്തമായ തിരിച്ചുവരവുണ്ടായിട്ടും, ഏറ്റവും പുതിയ കണക്കുകള്‍പ്രകാരം, ആഗോളതലത്തില്‍ ജോലിചെയ്യുന്ന മണിക്കൂറുകളുടെ എണ്ണം, കൊവിഡിനു മുമ്പുള്ള നിലയില്‍നിന്ന് 1.5 ശതമാനം കുറവില്‍ തുടരുകയാണ്. ഇത് മുഴുവന്‍സമയ ജോലികളില്‍ ഏകദേശം 40 ദശലക്ഷത്തിന്റെ കുറവിനു തുല്യമാണ്. കൂടാതെ, അന്താരാഷ്‌ട്ര തൊഴില്‍ വിപണിയിലും വ്യതിയാനങ്ങള്‍ വര്‍ധിച്ചുവരുന്നു. ഉദാഹരണത്തിന്, സേവനദാതാക്കളും വില്‍പ്പനത്തൊഴിലാളികളും പോലെയുള്ള ”കുറഞ്ഞനിലയില്‍ നൈപുണ്യം വേണ്ടതായ” ജോലികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ”ഉയര്‍ന്ന നൈപുണ്യം വേണ്ട, ഉയര്‍ന്ന ശമ്പളം നല്‍കുന്ന” തൊഴിലുകള്‍ ശക്തമായ തിരിച്ചുവരവു നടത്തിയിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍, വിഭാഗങ്ങള്‍ തമ്മിലുള്ള അസമത്വം വര്‍ധിക്കുന്നതിനു നേരിട്ടുള്ള സംഭാവനയേകുന്നു. അതിലൂടെ ദരിദ്രരും പിന്നാക്ക വിഭാഗങ്ങളും കൂടുതല്‍ ബുദ്ധിമുട്ടിലേക്കു പോകുകയുംചെയ്യുന്നു. മഹാമാരി ആരോഗ്യപരിപാലന (പ്രവര്‍ത്തക) സമ്പദ്‌വ്യവസ്ഥയുടെയും ഭാരം അധികരിപ്പിച്ചു. ആനുപാതികമായി സ്ത്രീകളെയാണ് ഇക്കാര്യം കൂടുതല്‍ ബാധിക്കുന്നത്. ഇത്തരം പ്രതിസന്ധികള്‍ കണ്ടെത്തേണ്ടതു നിര്‍ണായകമാണ്. വേഗമേറിയതും ഏവരെയും ഉള്‍ക്കൊള്ളുന്നതുമായ വീണ്ടെടുക്കലിന് ആക്കംകൂട്ടുന്ന ഘടനാപരവും വ്യവസ്ഥാപിതവുമായ പ്രതിവിധികളെക്കുറിച്ചു തന്ത്രപരമായി ആലോചിക്കാന്‍ ഇതു സഹായിക്കും. ഈ സന്ദര്‍ഭത്തില്‍, പ്രവര്‍ത്തനാധിഷ്ഠിത ലക്ഷ്യങ്ങളുമായി മുന്നോട്ടുവരിക എന്നതാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം-ജി20 അതിന്റെ എല്ലാ പങ്കാളികള്‍ക്കും നല്‍കുന്ന അവസരമാണിത്.  

സുസ്ഥിര വികസനലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനു മാത്രമല്ല, മേഖലകളിലുടനീളം അതിജീവനശേഷി കെട്ടിപ്പടുക്കുന്നതിനും വിവിധ വിഷയങ്ങളില്‍ സമവായം സൃഷ്ടിക്കുന്നതിനും യോജിച്ചു പ്രവര്‍ത്തിക്കുന്നതിനുമുള്ള അനുയോജ്യമായ സമയത്താണു ജി20 യോഗം ചേരുന്നത്. ആഗോള തൊഴില്‍വിപണിയെ സംബന്ധിച്ചിടത്തോളം ഇതു വളരെ പ്രധാനമാണ്. മാറിക്കൊണ്ടിരിക്കുന്ന ചലനാത്മകതയും സാമ്പത്തിക അസ്ഥിരതയും തൊഴിലാളിവര്‍ഗത്തെ ദുര്‍ബലപ്പെടുത്തുന്ന തിനു കാരണമാകുന്നു. ഈ ലക്ഷ്യങ്ങള്‍ പരിശോധിക്കുമ്പോള്‍, ലേബര്‍-20 (എല്‍-20) എല്ലാ ട്രേഡ് യൂണിയനുകള്‍ക്കും അന്താരാഷ്‌ട്ര തൊഴില്‍പ്രശ്‌നങ്ങളെയും സാമൂഹ്യ തൊഴിലാളിപ്രസ്ഥാനങ്ങളെയും കുറിച്ചു ചര്‍ച്ച ചെയ്യുന്നതിനുള്ള വേദിയായി മാറും. ദേശീയതലത്തില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കത്തക്ക പ്രതിവിധികള്‍ കണ്ടെത്താനുമാകും.  

ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ സാമൂഹ്യസുരക്ഷയുടെയും സാമൂഹ്യസംരക്ഷണത്തിന്റെയും പരിരക്ഷ വര്‍ധിപ്പിക്കലും എല്‍-20ന്റെ ശ്രദ്ധയില്‍വരും. സാമൂഹ്യസുരക്ഷ എന്നതു കാലത്തിനനുസരിച്ചു രൂപവും നിര്‍വചനവും മാറിയ ചലനാത്മക ആശയമാണ്. ദ്രുതഗതിയിലുള്ള സാങ്കേതിക മാറ്റങ്ങള്‍ സാമൂഹ്യസുരക്ഷയുടെയും സംരക്ഷണത്തിന്റെയും പുതിയ മാനങ്ങള്‍ കണ്ടെത്തേണ്ടത് അനിവാര്യമാക്കിയിരിക്കുന്നു. ‘ഗിഗ് ആന്‍ഡ് പ്ലാറ്റ്‌ഫോം വര്‍ക്ക്’ ഉയര്‍ന്നുവന്നതോടെ, സ്ഥാപനങ്ങളുടെ കാലാവധി ചുരുങ്ങുകയും പുതിയതരത്തിലുള്ള തൊഴിലുടമ-തൊഴിലാളി ബന്ധത്തിലേക്കു പോകുകയും ചെയ്തു. അക്കാര്യത്തെക്കുറിച്ചുള്ള അവബോധം ഇപ്പോഴും പ്രാരംഭഘട്ടത്തിലാണ്. ഒന്നാം വ്യാവസായിക വിപ്ലവത്തിനുശേഷം ഉയര്‍ന്നുവന്നതും രണ്ടാം വ്യാവസായിക വിപ്ലവകാലത്തു പക്വത പ്രാപിച്ചതുമായ തൊഴില്‍ബന്ധിത സാമൂഹ്യസുരക്ഷയുടെ നിയമങ്ങള്‍ വ്യവസായം 4.0 കാലഘട്ടത്തില്‍ തിരുത്തിയെഴുതേണ്ടതുണ്ട്.  

ജി20 യുടെ വിവിധ പ്രവര്‍ത്തക-നിര്‍വഹണസംഘങ്ങള്‍ ഇവിടെ പരാമര്‍ശിച്ചിരിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ജി20 നേതാക്കള്‍ ഇന്തോനേഷ്യയിലെ ബാലിയില്‍ അടുത്തിടെ നടത്തിയ പ്രഖ്യാപനത്തിലും മറ്റു രേഖകളിലും ഇതുസംബന്ധിച്ച പരാമര്‍ശങ്ങളുണ്ട്. നയപരമായ പ്രസ്താവനകളും ചട്ടക്കൂടുകളും ജി20ക്കു കീഴില്‍ വികസിപ്പിച്ചെടുത്തത്, സമ്മര്‍ദമേറ്റുന്ന ഈ കാര്യങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തനക്ഷമമായ ലക്ഷ്യങ്ങള്‍ക്ക് അടിവരയിടുന്നതിനായാണ്. കൊവിഡ്-19 മഹാമാരിയില്‍നിന്നുള്ള തിരിച്ചുവരവു മെച്ചപ്പെടുത്തുന്നതിനുള്ള മൊത്തത്തിലുള്ള തന്ത്രങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്‍-20ന്റെ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തുന്നത്. സാമൂഹ്യവും സാമ്പത്തികവും രാഷ്‌ട്രീയവുമായ തടസങ്ങള്‍ നേരിടുമ്പോള്‍ തൊഴിലാളികള്‍ക്കും സംരക്ഷണം ആവശ്യമാണ്. ഈ സാഹചര്യത്തില്‍ ഇതുവരെ കൈവരിച്ച നേട്ടങ്ങള്‍ പരിശോധിക്കുകയും കൂടുതല്‍ ശ്രമങ്ങള്‍വേണ്ട വിഷയങ്ങള്‍ തിരിച്ചറിയുകയും ചെയ്യുക എന്നതാണു മുന്നിലുള്ള ദൗത്യം. ആളോഹരി ജിഡിപി, വിദ്യാഭ്യാസം, നൈപുണ്യനിലവാരം, സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം, സാമൂഹ്യ സംരക്ഷണപരിരക്ഷ, ജനസംഖ്യാപരമായ ഘട്ടം തുടങ്ങിയവയുടെ കാര്യത്തില്‍ രാജ്യങ്ങള്‍ക്കിടയില്‍ വലിയ വ്യത്യാസങ്ങളുണ്ട്. എന്നിരുന്നാലും, വ്യത്യസ്തമായ അനുഭവങ്ങളിലൂടെ കടന്നുവരുന്നതു നമുക്കു കരുത്താകും. നൈപുണ്യത്തിലെ ആഗോള അന്തരം, പുതിയ തൊഴില്‍ സമ്പ്രദായങ്ങള്‍, ഗിഗ്-പ്ലാറ്റ്‌ഫോം സമ്പദ്‌വ്യവസ്ഥയുടെ ഉയര്‍ച്ച, ഫലപ്രദമായ സാമൂഹ്യപരിരക്ഷയുടെ വിപുലീകരണം, സാമൂഹ്യ സുരക്ഷയ്‌ക്കുള്ള സുസ്ഥിര ധനസഹായം, ഇന്റര്‍നാഷണല്‍ ലേബര്‍ മൊബിലിറ്റി എന്നീ വിഷയങ്ങളില്‍ നമുക്കെല്ലാവര്‍ക്കും എന്തെങ്കിലും കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കാനാകും.  

ഈ പ്രശ്‌നങ്ങള്‍ക്കിടയില്‍, ജി20 പ്രക്രിയകളും എല്‍-20 പോലുള്ള പ്രവര്‍ത്തകസംഘങ്ങളുടെ പങ്കാളിത്തവും ഉള്‍പ്പെടുന്ന കൂട്ടായ പ്രവര്‍ത്തനങ്ങള്‍ തൊഴിലാളിക്ഷേമത്തിന്റെ പുരോഗതിക്കായുള്ള പ്രതിബദ്ധതയ്‌ക്ക് ഊര്‍ജം പകരുന്നു. ഇത് ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന കാഴ്ചപ്പാടോടെ സമത്വത്തിന്റെയും സാമൂഹ്യനീതിയുടെയും തത്വങ്ങളാല്‍ നയിക്കപ്പെടുകയും ചെയ്യും.

Tags: ജി20 ഉച്ചകോടിസമ്മേളനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജി20 ഡിജിറ്റല്‍ സാമ്പത്തിക പ്രവര്‍ത്തക സമിതി യോഗം ; ഡിജിറ്റല്‍ വിവരങ്ങള്‍, ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയുടെയുടെ വളര്‍ച്ച ചര്‍ച്ചയായാകും

India

ജനദ്രോഹം ഇന്ത്യയില്‍ വച്ചുപൊറുപ്പിക്കില്ല; അഴിമതിക്കെതിരെ സീറോ ടോളറന്‍സ് എന്ന കര്‍ശന നയമാണ് സര്‍ക്കാരിനുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

‘സ്ത്രീകള്‍ അഭിവൃദ്ധി പ്രാപിക്കുമ്പോള്‍ ലോകം അഭിവൃദ്ധി പ്രാപിക്കുന്നു’: ശാക്തീകരണത്തെക്കുറിച്ചുള്ള ജി20 പരിപാടിയില്‍ സംസാരിച്ച് പ്രധാനമന്ത്രി മോദി

India

ജി20യിലൂടെ ഭാരതത്തിന് ലഭിച്ചത് ലോകത്തിന്റെയാകെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള അവസരം: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്

India

ജി 20 ദുരന്ത ലഘൂകരണ പ്രവര്‍ത്തക സമിതി യോഗം ; സമ്മേളനത്തിലുളളത് കൂട്ടായ്‌മയും സഹകരണവും

പുതിയ വാര്‍ത്തകള്‍

ദൽഹി വിമാനത്താവളത്തിൽ 48 കോടി രൂപയുടെ കഞ്ചാവ് പിടികൂടി ; മണ്ണിലല്ല, പ്രത്യേക ജലത്തിലാണ് ഇവ വളരുന്നത് , വീഡിയോ കാണാം

10.09 സെക്കൻഡ്…ഗുരീന്ദർവീർ സിംഗ്; എക്കാലത്തെയും വേഗതയേറിയ ഇന്ത്യക്കാരൻ

രാഗബിംബങ്ങളും ധ്വനിമാനവും

വായന: ചികിത്സാവൃത്തിയിലെ അനുഭവ സമാഹാരം

പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ റെയിൽവേ ട്രാക്കിൽ ഉഗ്ര സ്ഫോടനം; 24 പേർ കൊല്ലപ്പെട്ടു, ഒരു ട്രെയിനിന് ഭാഗികമായി കേടുപാടുകൾ

രത്തൻ ടാറ്റയുടെ ഈ വാക്കുകൾ ശ്രദ്ധിച്ചാൽ ജീവിത വിജയം കൈവരിക്കാൻ ഏറെ സഹായകമാകും

തിരുവനന്തപുരം പാളയം മാര്‍ക്കറ്റിലെ സിപിഎം ഗുണ്ടാപ്പിരിവ് അവസാനിപ്പിച്ച് മേയര്‍ വി.വി രാജേഷ്

മമ്മൂട്ടി, തിരുവിഴ ജയശങ്കര്‍, ഡോ. എന്‍. രാധാകൃഷ്ണന്‍

മമ്മൂട്ടി, തിരുവിഴ, ഡോ. എന്‍. രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് എംജിയില്‍ ഓണററി ഡോക്ടറേറ്റ് സമര്‍പ്പണം നാളെ

നന്നായി ചെയ്തു അർജുൻ, മകന്റെ ബൗളിംഗ് കണ്ടപ്പോൾ അച്ഛൻ സച്ചിന്റെ ഹൃദയം അഭിമാനം കൊണ്ട് നിറഞ്ഞു ;  ഹൃദയസ്പർശിയായ ആ കുറിപ്പ് വായിക്കാം

തന്ത്രം പാളി; ഏരിയാ കമ്മിറ്റികളിലും പിണറായിക്കും ഗോവിന്ദനും രക്ഷയില്ല; കീഴ്ഘടകങ്ങളെ പ്രതിക്കൂട്ടിലാക്കാന്‍ ചോദ്യാവലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.