മുംബൈ: തിരുവനന്തപുരം വീണ്ടും ക്രിക്കറ്റ് ആവേശത്തിലേക്ക്. ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിന വേദിയായി തിരുവനന്തപുരത്തെ പ്രഖ്യാപിച്ചു. ജനുവരി 15നാണ് മത്സരം. ഇതുള്‍പ്പെടെ മാര്‍ച്ച് വരെയുള്ള പരമ്പരകളുടെ പട്ടികയും ബിസിസിഐ പ്രസിദ്ധീകരിച്ചു.
ശ്രീലങ്കയ്ക്കു പിന്നാലെ ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ ടീമുകളാണ് ഇന്ത്യയിലെത്തുന്നത്. ഇതില്‍ ഓസ്ട്രേലിയയ്ക്കെതിരെ നാലു ടെസ്റ്റുകളുടെ പരമ്പരയുമുണ്ട്. ജനുവരി മൂന്നിന് മുംബൈയില്‍ ട്വന്റി20 മത്സരത്തോടെ ലങ്കയ്ക്കെതിരായ പരമ്പര തുടങ്ങും. അഞ്ചിന് പൂനെ, ഏഴിന് രാജ്കോട്ട് എന്നിവിടങ്ങളിലാണ് മറ്റ് ട്വന്റി20കള്‍. ആദ്യ ഏകദിനം പത്തിന് ഗുവാഹത്തിയില്‍. രണ്ടാമത്തേത് 12ന് കൊല്‍ക്കത്തയില്‍.
ന്യൂസിലന്‍ഡിനെതിരെ മൂന്നു വീതം ഏകദിനങ്ങളും ട്വന്റി20യും കളിക്കും. ആദ്യ ഏകദിനം 18ന് ഹൈദരാബാദില്‍. റായ്പൂര്‍ (21), ഇന്‍ഡോര്‍ (24) മറ്റ് ഏകദിനങ്ങള്‍. ഇതില്‍ റായ്പൂരില്‍ ആദ്യ അന്താരാഷ്ട്ര മത്സരത്തിനാണ് വേദിയൊരുങ്ങുന്നത്. ആഭ്യന്തര, ഐപിഎല്‍ മത്സരങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്. ആദ്യ ട്വന്റി20 27ന് റാഞ്ചിയില്‍. ലഖ്നൗ (29), അഹമ്മദാബാദ് (ഫെബ്രുവരി ഒന്ന്) എന്നിവിടങ്ങളില്‍ രണ്ട്, മൂന്ന് മത്സരങ്ങള്‍.
ഓസ്ട്രേലിയയ്ക്കെതിരെ ആദ്യം ടെസ്റ്റും പിന്നെ ഏകദിനവും കളിക്കും. ഫെബ്രുവരി ഒമ്പത് മുതല്‍ 13 വരെ നാഗ്പൂരിലാണ് ആദ്യ ടെസ്റ്റ്. ദല്‍ഹി (17-21), ധര്‍മ്മശാല (മാര്‍ച്ച് ഒന്ന്-അഞ്ച്), അഹമ്മദാബാദ് (മാര്‍ച്ച് ഒമ്പത്-13) എന്നിവിടങ്ങളില്‍ മറ്റു ടെസ്റ്റുകള്‍. ഏകദിനം മാര്‍ച്ച് 17ന് മുംബൈയില്‍ തുടങ്ങും. വിശാഖപട്ടണം (19), ചെന്നൈ (22) എന്നിവ മറ്റു വേദികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: