അഹമ്മദാബാദ് :ഗുജറാത്തില്‍ ബിജെപിയെ ചരിത്ര വിജയത്തിലേക്ക് നയിച്ച ഭൂപേന്ദ്രഭായ് പട്ടേല്‍ തന്നെ മുഖ്യമന്ത്രിയായി തുടരും. തെരഞ്ഞെടുപ്പിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ഒറ്റ കക്ഷിയായാണ് ബിജെപി ഏഴാം തവണയും ഗുജറാത്ത് പിടിച്ചടക്കിയിരിക്കുന്നത്. ഇതോടെയാണ് ഭൂപേന്ദ്ര യാദവിനോട് തന്നെ മുഖ്യമന്ത്രിയായി തുടരാന്‍ കേന്ദ്ര നേതൃത്വം ആവശ്യപ്പെടുകയായിരുന്നു.
ഈ മാസം 12 ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സത്യപ്രതിജ്ഞ നടത്താനാണ് തീരുമാനം. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത് ഷായും ചടങ്ങില്‍ പങ്കെടുക്കും. ആകെയുള്ള 182 സീറ്റില്‍ 156 സീറ്റിലും ബിജെപിക്കാണ് മേല്‍ക്കൈ. സംസ്ഥാനത്ത് അഞ്ച് സീറ്റ് എഎപി നേടി അക്കൗണ്ട് തുറന്നപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ്സിന് 17 സീറ്റ് മാത്രമാണ് നേടാനായത്. അതേസമയം സമാജ് വാദി പാര്‍ട്ടി ഒരിടത്തും, സ്വതന്ത്രര്‍ രണ്ട് ഇടത്തും മുന്നിലുണ്ട്.
കണക്കുകള്‍ പ്രകാരം മൊത്തം പോള്‍ ചെയ്തതിന്റെ 52.5 ശതമാനവും ബിജെപിക്കാണ്. ബിജെപി എഴാം തവണയും ഗുജറാത്തില്‍ അധികാരത്തില്‍ എത്തുന്നതോടെ ഒരു സംസ്ഥാനം ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി ഭരിച്ചതിന്റെ റെക്കോര്‍ഡും ബിജെപിക്കാകും.
സംസ്ഥാനത്തെ പാര്‍ട്ടിയുടെ ഉജ്ജ്വല വിജയത്തില്‍ ഗുജറാത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇന്ന് വൈകീട്ട് ആറ് മണിക്ക് ദല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് പ്രധാനമന്ത്രി പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: