Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഓ… റാമോസ്…

ഇതിഹാസ താരം പെലെയ്‌ക്കു ശേഷം ലോകകപ്പ് നോക്കൗട്ടില്‍ ഹാട്രിക് നേടുന്ന പ്രായം കുറഞ്ഞ വ്യക്തി, നോക്കൗട്ടില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ പോര്‍ച്ചുഗീസ് താരം എന്നീ നേട്ടങ്ങളും റാമോസിനു സ്വന്തം.

വിനോദ് ദാമോദരന്‍ by വിനോദ് ദാമോദരന്‍
Dec 8, 2022, 11:13 am IST
in Football
പോര്‍ച്ചുഗലിനായി ഹാട്രിക്ക് നേടിയ ഗൊണ്‍സാലൊ റാമോസിന്റെ ആഹ്ളാദം

പോര്‍ച്ചുഗലിനായി ഹാട്രിക്ക് നേടിയ ഗൊണ്‍സാലൊ റാമോസിന്റെ ആഹ്ളാദം

ഒരു രാത്രി കൊണ്ട് ലോക ഫുട്‌ബോളില്‍ ഒരു പൊന്‍താരകം പിറന്നു… പറങ്കിപ്പടയുടെ ജാതകം മാറ്റിയെഴുതിയ ഗൊണ്‍സാലോ റാമോസ്… പോര്‍ച്ചുഗലിന്റെ ഇരുപത്തിയൊന്നുകാരന്‍ മുന്നേറ്റനിരക്കാരന്‍. ഖത്തറിലെ ആദ്യ ഹാട്രിക്കുമായാണ് സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ മത്സരം കഴിഞ്ഞപ്പോള്‍ റാമോസ് തിരിച്ചു കയറിയത്.  

ക്രിസ്റ്റ്യാനൊയെ ബെഞ്ചിലിരുത്തി ആദ്യ ഇലവനില്‍ ഇറക്കിയ ഈ ഇരുപത്തിയൊന്നുകാരന്‍ എന്തദ്ഭുതമാണ് കാഴ്ചവയ്‌ക്കുകയെന്ന ആകാംക്ഷയ്‌ക്ക് മിനിറ്റുകളുടെ ദൈര്‍ഘ്യം മാത്രം. പതിനേഴാം മിനിറ്റില്‍ ആദ്യ ഗോളടിച്ച റാമോസിലെ പ്രതിഭയുടെ വിളയാട്ടം 51, 67 മിനിറ്റുകളിലും ലോകം കണ്ടു. പോര്‍ച്ചുഗലിന് വേണ്ടി നാലാമത്തെ മത്സരം മാത്രം കളിച്ച റാമോസിന്റെ ആദ്യ ഹാട്രിക്കായിരുന്നു സ്വിറ്റ്സര്‍ലന്‍ഡിനെതിരെ. അതും ലോകകപ്പില്‍ ആദ്യ ഇലവനില്‍ ഇടംപിടിച്ച മത്സരത്തില്‍ തന്നെ. 2002-ലോകകപ്പില്‍ മിറോസ്ലാവ് ക്ലോസേയ്‌ക്ക് ശേഷം ആ നേട്ടം കൈവരിക്കുന്ന താരവുമായി.

ഇതിഹാസ താരം പെലെയ്‌ക്കു ശേഷം ലോകകപ്പ് നോക്കൗട്ടില്‍ ഹാട്രിക് നേടുന്ന പ്രായം കുറഞ്ഞ വ്യക്തി, നോക്കൗട്ടില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ പോര്‍ച്ചുഗീസ് താരം എന്നീ നേട്ടങ്ങളും റാമോസിനു സ്വന്തം. ഗോള്‍ നേടുമ്പോള്‍ താരത്തിന്റെ പ്രായം 21 വര്‍ഷവും 169 ദിവസവും. 1990ല്‍ തോമസ് സകുഹ്‌റാവിക്ക് ശേഷം നോക്കൗട്ട് ഘട്ടത്തില്‍ ഹാട്രിക്ക് തികയ്‌ക്കുന്ന താരമായ റാമോസ്, നോക്കൗട്ടില്‍ ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ പോര്‍ച്ചുഗീസുകാരനുമായി. ഇതിഹാസതാരം യുസേബിയോയാണ് ഈ നേട്ടം കൈവരിച്ചത്. 1966ലെ ഇംഗ്ലണ്ട് ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ വടക്കന്‍ കൊറിയക്കെതിരെയാണ് യൂസേബിയോ നാല് ഗോളടിച്ചത്.

പോര്‍ച്ചുഗീസ് ക്ലബ് ബെനഫിക്കയിലൂടെ യൂത്ത് കരിയര്‍ തുടങ്ങിയ റാമോസ്, 18-ാം വയസ്സില്‍ ബെനഫിക്കയുടെ ബി ടീമില്‍ ഇടം നേടി. അടുത്ത വര്‍ഷം പോര്‍ച്ചുഗീസ് പ്രീമിയര്‍ ലീഗില്‍ ബെനഫിക്കയ്‌ക്കായി കളിച്ചു തുടങ്ങി. ബെനഫിക്കയ്‌ക്കുവേണ്ടി 45 കളികളില്‍ നിന്ന് 20 ഗോളും അടിച്ചു. 2017-ല്‍ പോര്‍ച്ചുഗല്‍ അണ്ടര്‍ 17 ടീമില്‍ ഇടംനേടിയ റാമോസ് പിന്നീട് അണ്ടര്‍ 18, 19, 20, 21 ടീമുകളിലും കളിച്ചു. 2022 സപ്തംബര്‍ 20നാണ് റാമോസിനെ ആദ്യമായി സീനിയര്‍ ടീമിലേക്ക് വിളിക്കുന്നത്. അന്താരാഷ്‌ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ച റാഫ സില്‍വക്ക് പകരക്കാരനായിട്ടായിരുന്നു വരവ്. കഴിഞ്ഞ മാസം 17ന് നൈജീരിയയ്‌ക്കെതിരായ കളിയില്‍ പകരക്കാരനായാണ് ആദ്യമായി റാമോസ് പോര്‍ച്ചുഗല്‍ ജഴ്സിയണഞ്ഞു. ഈ കളിയില്‍ ഒരു ഗോളടിക്കാനും ഒന്നിന് വഴിയൊരുക്കാനും കഴിഞ്ഞു.  

ലോകകപ്പില്‍ ഘാനയ്‌ക്കെതിരായ ആദ്യ ഗ്രൂപ്പ് മത്സരത്തിന്റെ 88-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ പകരക്കാരനായാണ് റാമോസ് കളിക്കാനിറങ്ങിയത്. പിന്നീട് ഉറുഗ്വെയ്‌ക്കെതിരായ കളിയിലും റൊണാള്‍ഡോയ്‌ക്ക് പകരക്കാരനായി 82-ാം മിനിറ്റില്‍ ഇറങ്ങി. എന്നാല്‍ കൊറിയക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ റാമോസിന് അവസരം ലഭിച്ചില്ല. പിന്നീടാണ് സ്വിറ്റ്സലന്‍ഡിനെതിരെ ആദ്യ ഇലവനില്‍ ഇടം നേടിയത്. ഇതുവരെ പോര്‍ച്ചുഗല്‍ ജഴ്സിയില്‍ നാല് കളികളില്‍ നിന്ന് നാല് ഗോളും കുറിച്ചു ഗൊണ്‍സാലോ റാമോസ് എന്ന പുതിയ സൂപ്പര്‍ സ്റ്റാര്‍.

Tags: footballഫിഫ ലോകകപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹാരി കെയ്ന്‍, വിനീഷ്യസ് ജൂനിയര്‍
Football

ആവേശപ്പോരിന് റയല്‍-ബയേണ്‍

Kerala

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

Football

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

ഈസ്റ്റ് ബംഗാള്‍-മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് മത്സരത്തില്‍ നിന്ന്‌
Football

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഈസ്റ്റ് ബംഗാളിന്റെ ഗോള്‍ മഴ

Football

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 75.01 ശതമാനം

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.