ന്യൂദല്‍ഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നേതാക്കള്‍ നടത്തിയ അക്ഷീണപ്രയത്നം ഫലവത്താകും. ഗുജറാത്തില്‍ മാത്രമല്ല ഹിമാചല്‍ പ്രദേശിലും താമര വിരിയുമെന്നാണ് എല്ലാ പ്രധാന എക്സിറ്റ് പോള്‍ ഫലങ്ങളും പ്രവചിക്കുന്നത്. ഡിസംബർ 8 നാണ് വോട്ടെണ്ണൽ.
128 മുതല്‍ 148 വരെ സീറ്റുകൾ ഗുജറാത്തിൽ ബിജെപി നേടുമെന്നാണ് റിപ്പബ്ലികിന്റെ സർവേ പ്രവചനം. ഹിമാചലില്‍ ബിജെപി ഭരണം നിലനിര്‍ത്തും. ഇവിടെ 37 മുതല്‍ 68 സീറ്റുകള്‍ വരെ നേടുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്. ഗുജറാത്തില്‍ നേരത്തെ കരുതിയതുപോലെ തന്നെ കോണ്‍ഗ്രസിന് കൂടുതല്‍ ദുര്‍ബലമാവും. കഴിഞ്ഞ വര്‍ഷം 77 സീറ്റുകള്‍ നേടിയ സ്ഥാനത്ത് ഇക്കുറി നന്നേ സീറ്റുകള്‍ കുറയുമെന്നാണ് പ്രവചനം.
അതേസമയം, ഗുജറാത്തിൽ ആപ്പ് അക്കൗണ്ട് തുറക്കും. പക്ഷെ കെജ്രിവാള് പ്രതീക്ഷിച്ചതുപോലെ നിര്‍ണ്ണായക ശക്തിയാകാനൊന്നും ആവില്ല. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നത്. 128 മുതല്‍ 148 വരെ സീറ്റുകൾ ഗുജറാത്തിൽ ബിജെപി നേടുമെന്നാണ് റിപ്പബ്ലികിന്റെ സർവേ പ്രവചനം. 30-42 കോൺഗ്രസ്, 2-10 ആപ്പ് . ആം ആദ്മി, കോൺഗ്രസ് വോട്ട് ചോർത്തുമെന്നും കോൺഗ്രസിന് 10 ശതമാനത്തോളം വോട്ട് വിഹിതം ഇടിയുമെന്നും സർവേ ഫലം പറയുന്നു.
ഗുജറാത്തിൽ കോൺഗ്രസിന് വൻ തിരിച്ചടിയെന്നാണ് ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചനം. ബിജെപി 151 സീറ്റ് വരെ നേടുമെന്നും ഇന്ത്യ ടുഡേ എക്സിറ്റ് പോൾ പ്രവചിക്കുന്നു. 2017ല്‍ 77 സീറ്റുകള്‍ വരെ നേടിയ കോണ്‍ഗ്രസ് 16 മുതല്‍ 30 സീറ്റുകള്‍ വരെ നേടും.
എക്സിറ്റ് പോൾ ഫലങ്ങൾ
ഗുജറാത്ത്
റിപ്പബ്ലിക്ക്
ബിജെപി 128 – 148
കോൺ 30 – 42
ആപ് 2- 10
മറ്റ് 0 -3
ഇന്ത്യ ടുഡേ
ബിജെപി 129 – 151
കോൺ 16 – 30
ആപ് 9 – 21
മറ്റ് 2 – 6
ന്യൂസ് എക്സ്
ബിജെപി 117 – 140
കോൺ 34 – 51
ആപ് 6 – 13
മറ്റ് 1 – 2
ഹിമാചല്‍ പ്രദേശ്
68 അംഗ ഹിമാചല്‍പ്രദേശ് നിയമസഭയില്‍ കേവല ഭൂരിപക്ഷം നേടാന്‍ 35 സീറ്റുകള്‍ നേടിയാല്‍ മതിയാവും.
ന്യൂസ് എക്സ്- ജന്‍കി ബാത്
ബിജെപി- 32-40 സീറ്റുകള്‍, കോണ്‍ഗ്രസ് 27-34, ആം ആദ്മി -0
റിപ്പബ്ലിക് ടിവി-പിഎംആര്‍ ക്യു
ബിജെപി 34-39, കോണ്‍ഗ്രസ്28-33
ആം ആദ്മി- 0-1
ടൈംസ് നൗ-ഇടിജി
ബിജെപി 34-42, കോണ്‍ഗ്രസ് 24-32, ആം ആദ്മി-0
പ്രതികരിക്കാൻ ഇവിടെ എഴുതുക: