തിരുവനന്തപുരം: ലോങ് ജമ്പ് ദേശീയ താരം ആന്‍സി സോജന്റെ സഹോദരി അജ്ഞലിക്കും ലോംഗ്ജമ്പില്‍ സ്വര്‍ണം. ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തിലാണ് അഞ്ജലി സ്വര്‍ണം നേടിയത്. 5.19മീറ്റര്‍ ചാടിയാണ് അഞ്ജലി സ്വര്‍ണത്തിലേക്ക് കുതിച്ചത്.
2022 ആഗസ്റ്റ് 22ന് 22ാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആന്‍സി സോജന് ഇന്ത്യക്കുവേണ്ടി ലോംഗ്ജമ്പില്‍ മത്സരിച്ചിരുന്നു. 13-ാം സ്ഥാനത്തെത്തി. സംസ്ഥാന സ്കൂള്‍ കായികമേളയില്‍ 2017 ല്‍ ജൂനിയര്‍ ഗേള്‍സ് ലോങ്ങ്ജെംപില് റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടി, ഈ റിക്കോര്‍ഡ് ഇന്നും നിലവിലുണ്ട്. 2019ല്‍ സീനിയര്‍ ഗേള്‍സ് 100, 200 മീറ്ററിലും, ലോങ്ങ് ജെംപിലും റെക്കോര്‍ഡോടെ വീണ്ടും സ്വര്‍ണ്ണം നേടി. ഇപ്പോള്‍ അനുജത്തി അഞ്ജലി സ്വര്‍ണ്ണം നേടിയെങ്കിലും ചേച്ചിയുടെ റെക്കോര്‍ഡ് ഭേദിച്ചിട്ടില്ല.
നാട്ടികയിലെ ഓട്ടോ ഡ്രൈവര്‍ സോജന്റെയും, ആന്‍സി സോജന്റെയും ഇളയമകളാണ് അഞ്ജലി. സോജന് ഓട്ടോ ഡ്രൈവറായതിനു പിന്നില്‍ മക്കള്‍ക്കുവേണ്ടിയുള്ള അര്‍പ്പണബോധത്തിന്റെയും കഥകൂടിയുണ്ട്. മക്കളെ പുലര്‍ച്ചെ പരിശീലനത്തിനെത്തിക്കാന് നാട്ടില്‍ വേണം, വാഹന സൗകര്യം വേണം, ലീവെടുക്കാന്‍ ബുദ്ധിമുട്ടില്ലാത്ത തൊഴില്‍ വേണം, അതായിരുന്നു ഓട്ടോ ഡ്രൈവറായിതീരാന് കാരണം. രണ്ടാമത്തെ മകന് ഡൊമനിക് സോജനും അത് ലറ്റിക് വേദികളില്‍ സജീവമായിരുന്നെങ്കിലും പരിക്കുപറ്റിയോടെ മേഖല വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: