കൊല്‍ക്കൊത്ത: പ്രഗ്നാനന്ദയ്ക്ക് അഭിമാനമായി ചേച്ചി വൈശാലി. ടാറ്റാ ബ്ലിറ്റ്സ് (അതിവേഗ ചെസ്) ചെസ്സില്‍ മികച്ച ഗ്രാന്റ്മാസ്റ്റര്‍മാരെ കീഴടക്കി കീരീടം നേടി.
വൈശാലിയേക്കാള് റാങ്കില്‍ ഏറെ മുന്നില്‍ നില്ക്കുന്ന ഗ്രാന്റ് മാസ്റ്റര്‍ കൊനേരു ഹംപി, ജോര്‍ജ്ജിയയുടെ നാന സഗ്നിഡ്സെ, ടാറ്റ റാപിഡ് ചെസില്‍ ചാമ്പ്യനായ ഉക്രൈന്റെ ഗ്രാന്റ് മാസ്റ്റര്‍ അന്ന ഉഷെനിന എന്നിവരെ തോല്പിച്ചാണ് നേട്ടം.
ഒടുവില്‍ ഉക്രൈന്റെ മരിയ മുസിചുകിനെ പോയിന്റ് നിലയില്‍ പിന്നിലാക്കിയാണ് വൈശാലി കിരീടം നേടിയത്. ഇത് തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച വിജയമാണെന്ന് വൈശാലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: