ന്യൂദല്‍ഹി: വീണ്ടും ദല്‍ഹി മുനിസിപ്പാലിറ്റി പിടിക്കാന്‍ ബിജെപി. ഞായറാഴ്ച നടന്ന പോളിംഗില്‍ ഇതുവരെ ആവേശമുണര്‍ത്തുന്ന വോട്ടിംഗാണ് നടക്കുന്നത്. ഉച്ചയ്‌ക്ക് രണ്ട് മണിവരെ 30 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു.
250 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. ത്രികോണമത്സരമാണെന്ന് പറയുന്നുണ്ടെങ്കിലും ബിജെപിയും ആംആദ്മിയുമാണ് നേര്‍ക്ക് നേര്‍ ഏറ്റുമുട്ടുന്നത്. കോണ്‍ഗ്രസ് ചിത്രത്തിലില്ല.
ആം ആദ്മിയുടെ വഞ്ചനയുടെ രാഷ്‌ട്രീയത്തെ ബിജെപി തോല്‍പിക്കുമെന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി പറഞ്ഞു. കട്ടാര്‍ ഇമാന്‍ദാര്‍ (തീവ്രവമായ സത്യസന്ധത) ഇതാണ് കെജ്രിവാള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം. തീഹാര്‍ ജയിലിലും മദ്യനയത്തിലും ആം ആദ്മിയുടെ സത്യസന്ധത ജനങ്ങള്‍ കണ്ടറിഞ്ഞതാണെന്ന് മീനാക്ഷി ലേഖി പറഞ്ഞു. കള്ളപ്പണം വെളുപ്പിച്ച കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന ആം ആദ്മി മന്ത്രി സത്യേന്ദര്‍ ജെയിനിന് സുഖചികിത്സ ഉള്‍പ്പെടെയുള്ള എല്ലാം ആനുകൂല്യങ്ങളും ആം ആദ്മി ഒരുക്കിയത് വലിയ വാര്‍ത്തയായിരുന്നു. മദ്യനയത്തില്‍ എക്സൈസ് മന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ കോടികളുടെ അഴമതിയും സ്വജനപക്ഷപാതവും ദല്‍ഹി കണ്ടതാണ്. ഇതെല്ലാം ഇക്കുറി മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലെ വിഷയങ്ങളാണ്.
കോണ്‍ഗ്രസിന്റെ ഷീലാ ദീക്ഷിത് ഭരിയ്‌ക്കുമ്പോള്‍ ദല്‍ഹിയുടെ ബജറ്റ് 32,000 കോടിയായിരുന്നു. എന്നാല്‍ നരേന്ദ്രമോദി ഭരിയ്‌ക്കുമ്പോള്‍ ഇത് 58,900 കോടി വരെ ഉയര്‍ന്നു. പിന്നീട് കെജ്രിവാള്‍ എത്തിയപ്പോള്‍ ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്റെ ബജറ്റ് താഴ്ന്നുവെന്നും മീനാക്ഷി ലേഖി കുറ്റപ്പെടുത്തി.
തുടര്‍ച്ചയായി ട്വീറ്റുകള്‍ ചെയ്യുന്ന അരവിന്ദ് കെജ്രിവാളിന്റെ ആശങ്കയാണ് ഈ ട്വീറ്റുകളില്‍ നിഴലിക്കുന്നതെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പറഞ്ഞു. കെജ്രിവാളിന്റെ വിശ്വാസ്യത തകര്‍ന്നുവെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും അമിത് മാളവ്യ പറഞ്ഞു.
പുരോഗമനത്തിന്റെ പാര്‍ട്ടിയായ ബിജെപിയ്‌ക്ക് വോട്ട് ചെയ്യാന്‍ കേന്ദ്രമന്ത്രി ജ്യോദിരാദിത്യ സിന്ധ്യ പറഞ്ഞു.
2017ല്‍ ബിജെപിയാണ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചത് ആകെയുള്ള 270 സീറ്റുകളില്‍ 181 സീറ്റുകള്‍ നേടി. ആം ആദ്മി 48 വാര്‍ഡുകളിലും കോണ്‍ഗ്രസ് 27 വാര്‍ഡുകളിലും ജയിച്ചു. നേരത്തെ മൂന്ന് മുനിസിപ്പല്‍ കോര്‍പറേഷനുകള്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഇത് മൂന്നും ഒന്നിച്ച് ഒരൊറ്റ കോര്‍പറേഷനാണ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: