Categories: Athletics

തോല്‍പ്പിക്കാം ..പക്ഷെ കൊല്ലാനാകില്ല

അമ്പതിനായിരം രൂപയിലേറെ വരുന്ന ചെലവ് വഹിക്കാന്‍ നിവര്‍ത്തിയില്ലാത്തതിനാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ നാഷണല്‍ മീറ്റില്‍ പങ്കെടുത്ത് കഴിവ് തെളിയിക്കാനായില്ല. അതില്‍ മാതാപിതാക്കള്‍ക്കും സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും സങ്കടമുണ്ട്.

Published by

തിരുവനന്തപുരം: സാമ്പത്തിക പരാദീനതകളെ ഓടിത്തോല്‍പ്പിച്ച രുദ്രയെ സര്‍ക്കാര്‍ തോല്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. 3000 മീറ്റര്‍ സ്വര്‍ണ്ണ മെഡല്‍ ജേതാവ്  രുദ്ര സര്‍ക്കാര്‍ സഹായമില്ലാത്തതിനാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി നാഷണല്‍ മീറ്റില്‍ പങ്കെടുക്കുന്നില്ല.  

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണ്ണ മെഡല്‍ ജേതാവായ പാലക്കാട് മുണ്ടൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ രുദ്ര.ആര്‍. സര്‍ക്കാര്‍ സഹായം ലഭിക്കാത്തതിനാല്‍ ദേശീയ സ്‌കൂള്‍ മീറ്റില്‍ പങ്കെടുക്കാന്‍  കഴിയാത്തതിന്റെ നിരാശയിലാണ്.

അമ്പതിനായിരം രൂപയിലേറെ വരുന്ന ചെലവ്  വഹിക്കാന്‍ നിവര്‍ത്തിയില്ലാത്തതിനാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ നാഷണല്‍ മീറ്റില്‍ പങ്കെടുത്ത് കഴിവ് തെളിയിക്കാനായില്ല. അതില്‍ മാതാപിതാക്കള്‍ക്കും സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും സങ്കടമുണ്ട്. എട്ടാം ക്ലാസ് മുതല്‍ സിജിന്‍ ആണ് രുദ്രയുടെ പരിശീലകന്‍. ആദ്യ വര്‍ഷം തന്നെ നാഷണലില്‍ എത്താന്‍ സാധിച്ചെങ്കിലും പണമില്ലാത്തതിനാല്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. 

പഞ്ചായത്തില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ ഇതുവരെ യാതൊരു സാമ്പത്തിക സഹായവും ഈ കൊച്ചു മിടുക്കിക്ക് ലഭിച്ചിട്ടില്ല. സ്‌പോര്‍ട്ട്‌സില്‍ മാത്രമല്ല പഠനത്തിലും മിടുക്കിയായ രുദ്രയ്‌ക്ക് മിലിട്ടറി ഓഫീസറായി രാജ്യത്തിന് വേണ്ടി സേവനമനുഷ്ഠിക്കാനാണ് താല്‍പ്പര്യം. അച്ഛന്‍ ബി.രാധാകൃഷ്ണന്‍ ഗള്‍ഫില്‍ നിന്നും മടങ്ങി നാട്ടില്‍ ബിസിനസാണ്. അമ്മ സിന്ധു പി.വി. വീട്ടമ്മയാണ്. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ അനുജന്‍ ബിനോയി സ്‌കൂള്‍ കായികമേളകളില്‍ പങ്കെടുത്തിട്ടില്ലെങ്കിലും ഹൈജമ്പില്‍ പരിശീലനം നേടി വരികയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts